---
title: "മിച്ചഭൂമി പതിച്ച് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270940/applynow"
published_at: "2025-02-18T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b3d378dd2f7_download_(2).png"
keywords: []
---

# മിച്ചഭൂമി പതിച്ച് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :പയ്യന്നൂർ താലൂക്കിൽ എരമം വില്ലേജ് എരമം ദേശത്ത് കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം മിച്ചഭൂമി എന്ന നിലയിൽ സർക്കാർ ഏറ്റെടുത്ത റീസർവ്വേ 293 (പഴയത് 70/1)ൽപെട്ട 9.174 ഹെക്ടർ ഭൂമി അർഹരായവർക്ക് പതിച്ച് കൊടുക്കുന്നതിന് ജില്ലാ കലക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 17ാം നമ്പർ ഫോമിൽ സമർപ്പിക്കണം. അപേക്ഷകളിൽ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് മാത്രമേ ഭൂമി പതിച്ച് കൊടുക്കുകയൂ. അപേക്ഷയിൽ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പർ ഡിസികെഎൻആർ/1179/2025ബി1 എന്ന് രേഖപ്പെടുത്തി മാർച്ച് 10ന് മുമ്പായി ജില്ലാ കലക്ടർക്ക് കിട്ടത്തക്കവിധത്തിൽ അയക്കേണ്ടതാണ്. ഭൂമി സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ തഹസിൽദാരിൽ നിന്നോ എരമം വില്ലേജ് ഓഫീസിൽ നിന്നോ അറിയാം.

## Article Content

കണ്ണൂർ :പയ്യന്നൂർ താലൂക്കിൽ എരമം വില്ലേജ് എരമം ദേശത്ത് കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം മിച്ചഭൂമി എന്ന നിലയിൽ സർക്കാർ ഏറ്റെടുത്ത റീസർവ്വേ 293 (പഴയത് 70/1)ൽപെട്ട 9.174 ഹെക്ടർ ഭൂമി അർഹരായവർക്ക് പതിച്ച് കൊടുക്കുന്നതിന് ജില്ലാ കലക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 17ാം നമ്പർ ഫോമിൽ സമർപ്പിക്കണം. അപേക്ഷകളിൽ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് മാത്രമേ ഭൂമി പതിച്ച് കൊടുക്കുകയൂ. അപേക്ഷയിൽ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പർ ഡിസികെഎൻആർ/1179/2025ബി1 എന്ന് രേഖപ്പെടുത്തി മാർച്ച് 10ന് മുമ്പായി ജില്ലാ കലക്ടർക്ക് കിട്ടത്തക്കവിധത്തിൽ അയക്കേണ്ടതാണ്. ഭൂമി സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ തഹസിൽദാരിൽ നിന്നോ എരമം വില്ലേജ് ഓഫീസിൽ നിന്നോ അറിയാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270940/applynow)