---
title: "പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുര തിറ മഹോത്സവം : ആഘോഷ പരിപാടികൾ ആരംഭിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270971/manathana"
published_at: "2025-02-18T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b40a3350365_Picsart_25-02-18_09-48-37-194.jpg"
keywords: []
---

# പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുര തിറ മഹോത്സവം : ആഘോഷ പരിപാടികൾ ആരംഭിച്ചു

> **Lead Summary:** മണത്തണ: കൊട്ടിയൂർ ദേവസ്വത്തിന്റെ പ്രധാന ഉപക്ഷേത്രവും രണ്ടാം പറശ്ശിനി എന്ന് അറിയപ്പെടുന്നതുമായ മണത്തണ മഠപ്പുരച്ചാൽ പുഴയ്ക്കൽ മഠപ്പുര തിറമഹോത്സവത്തിന് തുടക്കമായി. ഈ വർഷം മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി നാല് ദിവസത്തെ ആഘോഷ പരിപാടികളാണ് നടക്കുന്നത്. പ്രാദേശിക കലാകാരൻമാരുടെ വിവിധ കലാപരിപാടികൾ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ നടക്കും. ബുധനും, വ്യാഴവും തിറമഹോത്സവം നടക്കും. തിങ്കളാഴ്ച നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്‌ഘാടനം ശരത്ത് കെ വി (വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) നിർവഹിച്ചു. കെ ഗോകുൽ (എക്സിക്യൂട്ടീവ് ഓഫീസർ കൊട്ടിയൂർ ദേവസ്വം) അധ്യക്ഷനായി. സുരേഷ് പെരുവണ്ണാൻ ബാബുപണിക്കർ, ഡോക്ടർ അശ്വതി എന്നിവരെ ആദരിച്ചു. 

## Article Content

മണത്തണ: കൊട്ടിയൂർ ദേവസ്വത്തിന്റെ പ്രധാന ഉപക്ഷേത്രവും രണ്ടാം പറശ്ശിനി എന്ന് അറിയപ്പെടുന്നതുമായ മണത്തണ മഠപ്പുരച്ചാൽ പുഴയ്ക്കൽ മഠപ്പുര തിറമഹോത്സവത്തിന് തുടക്കമായി. ഈ വർഷം മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി നാല് ദിവസത്തെ ആഘോഷ പരിപാടികളാണ് നടക്കുന്നത്. പ്രാദേശിക കലാകാരൻമാരുടെ വിവിധ കലാപരിപാടികൾ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ നടക്കും. ബുധനും, വ്യാഴവും തിറമഹോത്സവം നടക്കും. തിങ്കളാഴ്ച നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്‌ഘാടനം ശരത്ത് കെ വി (വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) നിർവഹിച്ചു. കെ ഗോകുൽ (എക്സിക്യൂട്ടീവ് ഓഫീസർ കൊട്ടിയൂർ ദേവസ്വം) അധ്യക്ഷനായി. സുരേഷ് പെരുവണ്ണാൻ ബാബുപണിക്കർ, ഡോക്ടർ അശ്വതി എന്നിവരെ ആദരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270971/manathana)