---
title: "ഉളിക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫ്  മാർച്ചും ധർണയും നടത്തി"
english_title: "Ldfmarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271087/ldfmarch"
published_at: "2025-02-18T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b450bac4fee_1000059652.jpg"
keywords: []
---

# ഉളിക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫ്  മാർച്ചും ധർണയും നടത്തി

> **Lead Summary:** ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിലെ ഭരണകെടുകാര്യസ്ഥതക്കെതിരെ എൽ ഡി എഫ് നടത്തിയ പഞ്ചായത്ത്‌ ഓഫീസ് മാർച്ചും ധർണയും സിപി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിലെ ഭരണകെടുകാര്യസ്ഥതക്കെതിരെ എൽ ഡി എഫ് നടത്തിയ പഞ്ചായത്ത്‌ ഓഫീസ് മാർച്ചും ധർണയും സിപി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

വാർഡ് വിഭജനത്തിലെ അശാസ്ത്രീയ പരിഹരിക്കുക, തകരാറിലായ ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റുകൾ ഉടൻ പ്രവർത്തനക്ഷമമാക്കുക,ബസ് സ്റ്റാന്റ് പരിസരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ലൈബ്രറി, സാംസ്കാരിക കേന്ദ്രം എന്നിവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുക, പഞ്ചായത്ത് മത്സ്യ- മാംസ മാർക്കറ്റിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ഉളിക്കൽ പേരട്ട ബസ് ബസ് സ്റ്റാൻഡുകളിലെ ശോചനീയാവസ്ഥ പരിഹരിക്കുക ,സ്റ്റേഡിയത്തിന്റെ പേരിൽനടന്ന അഴിമതികീശയിലാക്കിയത് അന്വേഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് എൽ ഡി എഫ് മാർച്ചും ധർണയിലും ഉയർത്തിയത് .

പരിപാടിയിൽ ആർ. ലിജു മോൻ അധ്യക്ഷത വഹിച്ചു . സിപിഎം ജില്ല കമ്മറ്റി അംഗം ബിനോയ്‌ കുര്യൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ, സിപിഎം ഏരിയ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ, സിപി എം ഏരിയ കമ്മറ്റി അംഗം കെ.ജി. ദിലീപ് , കേരള കോൺഗ്രസ്‌ (എം )ജില്ലാ കമ്മറ്റിഅംഗം കുര്യക്കോസ് കൂമ്പുങ്കൽ, കേരള കോൺഗ്രസ്‌ (ബി )സംസ്ഥാന സമതി അംഗം പ്രദീപൻ വലിയവീട്ടിൽ സിപിഎം ഏരിയ കമ്മറ്റി അംഗങ്ങളായ ഇ.എസ്. സത്യൻ, കോമള ലക്ഷ്മണൻ, ആർ. സുജി, പി.കെ. ശശി, പി.വി. ഉഷാദ് , ഉത്തമൻ കല്ലായി, പഞ്ചായത്ത് മെമ്പർമാരായ ബാബു ഐസക്, പി.എ. നോബിൻ, ഷൈമ ഷാജു, രാമകൃഷ്ണൻ കോയാടാൻ,ജോളി ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271087/ldfmarch)