---
title: "നല്ലൂർ എൽ പി സ്കൂൾ 101 ആമത് വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Nallurlpschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271101/nallurlpschool"
published_at: "2025-02-18T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b4596a89b75_1000059675.jpg"
keywords: []
---

# നല്ലൂർ എൽ പി സ്കൂൾ 101 ആമത് വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **നല്ലൂർ എൽ പി സ്കൂൾ 101 മത് വാർഷികവും 32 വർഷത്തെ സുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക സി.എ. പ്രമീള ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. യാത്ര അയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു .

## Article Content

**ഇരിട്ടി : **നല്ലൂർ എൽ പി സ്കൂൾ 101 മത് വാർഷികവും 32 വർഷത്തെ സുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക സി.എ. പ്രമീള ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. യാത്ര അയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു .

മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ് , പഞ്ചായത്ത് അംഗം അഡ്വ : ജാഫർ നല്ലൂർ , സ്കൂൾ മാനേജർ ഭാസ്കര ഭാനു, പി ടി എ പ്രസിഡന്റ്  ദിവ്യാ ബിജു, കെ.സി. രാമകൃഷ്ണൻ , നല്ലൂർ പള്ളി പ്രസിഡന്റ്കെ.പി. അലിഹാജി, മുൻ പ്രധാന അധ്യാപിക ചന്ദ്രമതി , എം.വി. രവീന്ദ്രൻ , മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു . വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു .മാജിക് ഷോ , പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271101/nallurlpschool)