---
title: "വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന്‌ "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271206/adakkathod"
published_at: "2025-02-19T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5229f527e9_IMG-20250219-WA0001.jpg"
keywords: []
---

# വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന്‌ 

> **Lead Summary:** കേളകം : അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന്‌ നടക്കുമെന്ന് സ്കൂൾ ഭാരവാഹികൾ അറിയിച്ചു. ഇന്ന്‌ വൈകുന്നേരം 5 30ന്നടക്കുന്നപൊതുസമ്മേളനം അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും .ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് അധ്യക്ഷത വഹിക്കും..

## Article Content

കേളകം : അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന്‌ നടക്കുമെന്ന് സ്കൂൾ ഭാരവാഹികൾ അറിയിച്ചു. ഇന്ന്‌ വൈകുന്നേരം 5 30ന്നടക്കുന്നപൊതുസമ്മേളനം അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും .ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് അധ്യക്ഷത വഹിക്കും..

കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെ കുറ്റ് മുഖ്യ പ്രഭാഷണം നടത്തുന്ന വേദിയിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി പ്രതിഭകളെ ആദരിക്കൽ നടത്തും .

പഞ്ചായത്തംഗങ്ങളായ ഷാൻ്റി സജി, ബിനു മാനുവൽ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി കെ സത്യൻ , ടി പി തുളസീധരൻ ,പിടിഎ പ്രസിഡണ്ട് അസീസ് ,ഹെഡ്മിസ്ട്രസ്സ് പി.എ.ലിസി, ജിമ്മി മാത്യു തുടങ്ങിയവർ സംസാരിക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271206/adakkathod)