---
title: "ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ 'കേരള ചിക്കൻ' പദ്ധതി അവബോധ പരിശീലനം സംഘടിപ്പിച്ചു"
english_title: "Awareness training organized for 'Kerala Chicken' project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271330/awareness-training-organized-for-kerala-chicken-project"
published_at: "2025-02-19T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5895762974_WhatsApp_Image_2025-02-19_at_12.50.55.jpeg"
keywords: []
---

# ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ 'കേരള ചിക്കൻ' പദ്ധതി അവബോധ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി: ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കേരള ചിക്കൻ പദ്ധതി അവബോധ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് എകദിന പരിശീലനം സംഘടിപ്പിച്ചത്. സംസ്ഥാനത്തൊട്ടാകെ ശുദ്ധമായ കോഴിയിറച്ചി ന്യായമായ വിലയിൽ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പദ്ധതിയാണ് കേരള ചിക്കൻ. ഇതിൻ്റെ ഭാഗമായി ആറളം പുനരധിവാസ മേഖലയിൽ പുതുതായി ബ്രോയിലർ കോഴി ഫാം ആരംഭിക്കാൻ താത്പര്യമുള്ള സംരഭകർക്കായാണ് ആദ്യ ഘട്ട പരിശീലനം നൽകിയത്.

## Article Content

ഇരിട്ടി: ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കേരള ചിക്കൻ പദ്ധതി അവബോധ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് എകദിന പരിശീലനം സംഘടിപ്പിച്ചത്. സംസ്ഥാനത്തൊട്ടാകെ ശുദ്ധമായ കോഴിയിറച്ചി ന്യായമായ വിലയിൽ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പദ്ധതിയാണ് കേരള ചിക്കൻ. ഇതിൻ്റെ ഭാഗമായി ആറളം പുനരധിവാസ മേഖലയിൽ പുതുതായി ബ്രോയിലർ കോഴി ഫാം ആരംഭിക്കാൻ താത്പര്യമുള്ള സംരഭകർക്കായാണ് ആദ്യ ഘട്ട പരിശീലനം നൽകിയത്.

ആറളം സിഡിഎസ് ചെയർപേഴ്സൺ സുമ ദിനേശന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മോൾ വാഴപ്പള്ളീൽ പരിപാടി ഉദ്ഘാടനം ചെയ്തു. എ എഛ് ജില്ലാ പ്രോഗ്രാം മാനേജർ അഞ്ജു ഫാം സൂപ്പർ വൈസർ ദേവു എന്നിവർ പരിശീലനം നയിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശാലിനി ചന്ദ്രൻ, ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോഡിനേറ്റർ പി സനൂപ്, അസി. കോർഡിനേറ്റർ ടി വി ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ ബ്ലോക്കുകളിൽ നിന്നായി 60 ഓളം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271330/awareness-training-organized-for-kerala-chicken-project)