---
title: "ഏഴുവർഷത്തെ കാത്തിരിപ്പിന് ശേഷം മാഞ്ചോട് പാലം യാഥാർഥ്യത്തിലേക്ക്"
english_title: "Manjodbridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271359/manjodbridge"
published_at: "2025-02-19T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b59c3988236_1000059868.jpg"
keywords: []
---

# ഏഴുവർഷത്തെ കാത്തിരിപ്പിന് ശേഷം മാഞ്ചോട് പാലം യാഥാർഥ്യത്തിലേക്ക്

> **Lead Summary:** **ഇരിട്ടി : **ഏഴുവർഷം നീണ്ട കാത്തിരിപ്പിന് ശേഷം 2018 ലെ പ്രളയത്തിൽ തകർന്ന ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു . പാലത്തിന്റെ തൂണുകൾ സ്ഥാപിക്കാനുള്ള പൈലിങ്ങിന് ചെയ്യേണ്ട സ്ഥലത്തെ മണ്ണ് മാറ്റുന്ന പ്രവർത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു . സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയ രണ്ട് കോടി രൂപ ചിലവിലാണ് പാലത്തിന്റെ നിർമ്മാണം . ഇതോടെ പ്രദേശവാസികളുടെ വർഷങ്ങൾ നീളുന്ന നിരന്തരമായ പരാതികൾക്ക് പരിഹാരമാകുകയാണ് .

## Article Content

**ഇരിട്ടി : **ഏഴുവർഷം നീണ്ട കാത്തിരിപ്പിന് ശേഷം 2018 ലെ പ്രളയത്തിൽ തകർന്ന ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു . പാലത്തിന്റെ തൂണുകൾ സ്ഥാപിക്കാനുള്ള പൈലിങ്ങിന് ചെയ്യേണ്ട സ്ഥലത്തെ മണ്ണ് മാറ്റുന്ന പ്രവർത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു . സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയ രണ്ട് കോടി രൂപ ചിലവിലാണ് പാലത്തിന്റെ നിർമ്മാണം . ഇതോടെ പ്രദേശവാസികളുടെ വർഷങ്ങൾ നീളുന്ന നിരന്തരമായ പരാതികൾക്ക് പരിഹാരമാകുകയാണ് .

2018 ലെ പ്രളയത്തിൽ പഴയ പൈപ്പ് പാലം തകർന്നതോടെ യാത്ര സൗകര്യം ഉൾപ്പടെ അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി എടപ്പുഴ റോഡിനെ ആശ്രയിച്ചിരുന്ന പ്രദേശവാസികൾ മഴക്കാലമായാൽ ദുരിതത്തിലായിരുന്നു . വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ കാൽനടയായി കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമായിരുന്നു . മഴക്കാലം ആകുന്നതോടെ പ്രദേശത്തെ നിരവധിയായ ഷീരകർഷകർ 500 മീറ്റർ ദൂരത്തിലുള്ള സൊസൈറ്റിയിൽ എത്താൻ 4 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമായിരുന്നു . റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിരവധി തവണ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്ത് ബാനറുകൾ ഉയർന്നെങ്കിലും പ്രവർത്തി ആരംഭിക്കാതെ വന്നതോടെ പ്രദേശവാസികളുടെ കടുത്ത എതിർപ്പിന് കാരണം ആയിരുന്നു . തുടർന്നാണ് സർക്കാർ ബജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തി പാലത്തിന്റെ പ്രവർത്തി ആരംഭിച്ചത് . 

19.5 മീറ്റർ നീളവും , 8.5 മീറ്റർ വീതിയുമുള്ള പാലത്തിന് ഒറ്റ സ്പാനിൽ നിർമ്മിക്കുന്ന പാലത്തിന് രണ്ട് കോടി രൂപയാണ് നിർമ്മാണച്ചിലവ് കണക്കാക്കിയിരിക്കുന്നത് . നാല് പൈലുകളിൽ ആണ് ഒരു തൂൺ ഉറപ്പിക്കുക . രണ്ട് തൂണുകൾ തമ്മിൽ മൂന്ന് ഭീമുകളിലാണ് മെയിൻ സ്ലാവ് ഉറപ്പിക്കുന്നത് . ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിയിച്ചത് ജില്ലാ പഞ്ചായത്താണ് . എൽ എസ് ജി ഡി എഞ്ചിനിയറിങ്ങ് വിങ്ങിനാണ് നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല . മനോജ് സേവ്യറാണ് കരാറുകാരൻ . ഒരുവർഷമാണ് പാലത്തിന്റെ നിർമ്മാണകാലാവധി . ഇതോടെ അടുത്ത മഴക്കാലത്തിന് ശേഷമെങ്കിലും പാലം പൂർത്തിയാകുന്നതിന് ആശ്വസത്തിലാണ് നാട്ടുകാർ .

2018 ലെ അതിഭീകരമായ പ്രളയത്തിൽ തകർന്ന ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം യാഥാർഥ്യമാക്കുവാൻ നിരവധി തവണ നിയമസഭയിലും , മന്ത്രിക്കും , മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് . പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശം ഉൾപ്പെടെ അവതരിപ്പിച്ചെങ്കിലും റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പാലം നിർമ്മാണം നടക്കാതെ വന്നതോടെയാണ് മണ്ഡലത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷത്തെ ബജറ്റിൽ പാലത്തിന് തുക വകയിരുത്തിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271359/manjodbridge)