---
title: "'സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദത്തിന്റെ നിലാവൊളി'  പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 20ന്"
english_title: "Sainulabdeen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271363/sainulabdeen"
published_at: "2025-02-19T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b59f26aae43_1000059874.jpg"
keywords: []
---

# 'സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദത്തിന്റെ നിലാവൊളി'  പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 20ന്

> **Lead Summary:** **കോഴിക്കോട് : **പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സാമൂഹ്യ സാംസ്‌കാരിക പൊതുമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ കെ. സൈനുല്‍ ആബിദീനെ കുറിച്ച് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രുഖര്‍ എഴുതിയ അനുഭവകുറിപ്പുകള്‍ പുസ്തക രൂപത്തിലേക്ക് . 'സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദത്തിന്റെ നിലാവൊളി' എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 20ന് വൈകിട്ട് 4ന് കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കോഴിക്കോട് : **പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സാമൂഹ്യ സാംസ്‌കാരിക പൊതുമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ കെ. സൈനുല്‍ ആബിദീനെ കുറിച്ച് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രുഖര്‍ എഴുതിയ അനുഭവകുറിപ്പുകള്‍ പുസ്തക രൂപത്തിലേക്ക് . 'സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദത്തിന്റെ നിലാവൊളി' എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 20ന് വൈകിട്ട് 4ന് കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രകാശനകർമ്മം നിര്‍വ്വഹിക്കും. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുസ്തകം ഏറ്റുവാങ്ങും.കൈരളി ബുക്‌സ് ആണ് പ്രസാദകര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശിഷ്ടാതിഥി ആകും. പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനാവും.

കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ എം പി, മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് എം ടി അബ്ദുള്ള മുസ്ലിയാര്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ ഹാരിസ് ബീരാന്‍ എം പി, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി എന്‍ ചന്ദ്രന്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, എം കെ രാഘവന്‍ എം പി, എം കെ മുനീര്‍ എംഎല്‍എ, കെ പി എ മജീദ് എം എല്‍എ, കെ പി മോഹനന്‍ എം എല്‍ എ, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി പി എം എ സലാം തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും . സൈനുല്‍ ആബിദ് സഫാരി മറുപടി പ്രസംഗം നടത്തും. അഡ്വ കെ എ ലത്തീഫ് സ്വാഗതവും കൈരളി ബുക്‌സ് മാനേജിംഗ് ഡയറക്ടർ ഒ അശോക് കുമാര്‍ നന്ദിയും പറയും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. കെ.എ ലത്തിഫ് , ജനറൽ കൺവീനർ കെ.കെ. സജീവ് കുമാർ, ട്രഷറർ പോക്കർ കക്കാട്, ജോയിന്റ് കൺവീനർമാരായ കെ.വി. റംല ടീച്ചർ, ടി.എച്ച്. അസ്ലം, കെ.പി ഷീജിത്ത്, കൈരളി ബുക്സ‌് എം.ഡി. ഒ അശോക് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271363/sainulabdeen)