---
title: "സാധാരണക്കാരെ സർക്കാർ കൊള്ളയടിക്കുന്നു: അഡ്വ. മാർട്ടിൻ ജോർജ്ജ്"
english_title: "Advmartinegeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271373/advmartinegeorge"
published_at: "2025-02-19T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5a52f14efb_1000059885.jpg"
keywords: []
---

# സാധാരണക്കാരെ സർക്കാർ കൊള്ളയടിക്കുന്നു: അഡ്വ. മാർട്ടിൻ ജോർജ്ജ്

> **Lead Summary:** **കണ്ണൂർ: **ഏതെല്ലാം വഴിക്ക് സാധാരണക്കാരെ കൊള്ളയടിക്കാമെന്ന് ഗവേഷണം നടത്തുന്ന സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.

## Article Content

**കണ്ണൂർ: **ഏതെല്ലാം വഴിക്ക് സാധാരണക്കാരെ കൊള്ളയടിക്കാമെന്ന് ഗവേഷണം നടത്തുന്ന സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനുമെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ നടന്ന ധര്‍ണ്ണയുടെ ജില്ലാ തല ഉദ്ഘാടനം പള്ളിക്കുന്ന് -പുഴാതിയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂനികുതിയില്‍ അമ്പത് ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ജനങ്ങളെ പിഴിയുന്നത്. ഭൂനികുതി,വൈദ്യുതി നിരക്ക്,വെള്ളക്കരം, കെട്ടിടനികുതി എന്നിവയെല്ലാം വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സര്‍ക്കാര്‍. കിഫ്ബി വഴിയുള്ള പദ്ധതികള്‍ക്ക് യൂസര്‍ഫീയെന്ന പേരില്‍ പണം പിരിക്കാനുള്ള നീക്കവും നടക്കുകയാണ്.

ആരോഗ്യവകുപ്പിൽ കാരുണ്യ ഇൻഷുറൻസ് പദ്ധതിക്ക് സർക്കാർ കൊടുക്കാനുള്ളതു 1500 കോടി രൂപയാണ്. ക്ഷേമ പെൻഷനുകൾ പോലും മുടങ്ങുന്നു. പഞ്ചായത്ത്‌ വിഹിതം വെറും 42.5 ശതമാനം മാത്രമാണ്‌ കൊടുത്തത് . പൊട്ടി പൊളിഞ്ഞു കിടക്കുന്ന പഞ്ചായത്ത്‌ റോഡുകൾ നന്നാക്കാൻ പൈസ ഇല്ല. ലൈഫ് പദ്ധതിയിൽ നിന്ന് 120 കോടി കഴിഞ്ഞ വർഷം വെട്ടി ചുരുക്കി. പാർട്ടി പരിപാടിക്ക് കുടുംബശ്രീ പ്രവർത്തകരെ ഇറക്കുമെങ്കിലും സർക്കാർ ഏറ്റവും കൂടുതൽ ചതിച്ചത് അവരെയാണ്. കുടുംബശ്രീക്ക് വകയിരുത്തിയ കേരള - കേന്ദ്ര സർക്കാർ പദ്ധതികളുടെ 4.5% മാണ് ചിലവാക്കിയത്. കേരള സർക്കാർ നീക്കി വെച്ച 265 കോടിയിൽ വെറും 21% ചിലവാക്കി. 25 രൂപക്ക് ഭക്ഷണം നൽകുമെന്നു പറഞ്ഞു തുടങ്ങിയ 1100 കുടുംബ ശ്രീ ഹോട്ടലുകൾ പൂട്ടി. സാധാരണ കുടുംബശ്രീ പ്രവർത്തകർ ഹോട്ടൽ നടത്തി വൻകടത്തിലുമായി.

നികുതി കൊള്ളയിലൂടെ സെസ് രാജിലൂടെ സാധാരണക്കാരിൽ നിന്ന് പണം ഊറ്റുന്ന സർക്കാർ ക്ഷേമ പദ്ധതികളോട് മുഖം തിരിച്ച് പാർട്ടിക്കാർക്കും അവരുടെ പിണിയാളുകൾക്കും പല വഴിക്ക് സർക്കാർ ഖജനാവിലെ പണം യഥേഷ്ടം ലഭിക്കാൻ സൗകര്യമൊരുക്കുകയാണെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.

എൻ.വി.പ്രദീപ് സ്വാഗതം പറഞ്ഞു. വി.സി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ് , കല്ലിക്കോടൻ രാഗേഷ് 'എൻ.ആർ മായിൻ ' വസന്ത് പള്ളിയാംമൂല ,ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.

അനുരൂപ് പൂച്ചാലി നന്ദി പറഞ്ഞു. പായം വില്ലേജ് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ -അഡ്വ.സണ്ണി ജോസഫ് എം എൽ എ , നുച്ചിയാട് -അഡ്വ.സജീവ് ജോസഫ് എം എൽ എ, ആലക്കോട് - പി ടി മാത്യു, വേങ്ങാട് - വി എ നാരായണൻ ,ഇരിവേരി - അഡ്വ. ടി ഒ മോഹനൻ ,തലശ്ശേരി നോർത്ത് - സജീവ് മാറോളി , അഞ്ചരക്കണ്ടി -രാജീവൻ എളയാവൂർ ,മമ്പറം - എൻ പി ശ്രീധരൻ ,കണ്ണൂർ - വി വി പുരുഷോത്തമൻ ,ഇരിട്ടി - മുഹമ്മദ് ബ്ളാത്തൂർ ,കല്ല്യാശ്ശേരി - എ പി നാരായണൻ ,ചിറക്കൽ - ശ്രീജ മഠത്തിൽ ,വളപട്ടണം - ടി ജയകൃഷ്‌ണൻ ,എളയാവൂർ - സുരേഷ് ബാബു എളയാവൂർ ചെമ്പിലോട് - എം കെ മോഹനൻ ,അഴീക്കോട് കെ ബാലകൃഷ്‌ണ മാസ്റ്റർ ,ആറളം - ജൈസൺ കാരക്കാട്ട് , പാപ്പിനിശ്ശേരി-സി വി സന്തോഷ് ,അയ്യങ്കുന്ന് - വി ടി തോമസ് , തിരുവങ്ങാട് - എം പി അരവിന്ദാക്ഷൻ ,കതിരൂർ - പൊന്ന്യം -രാജീവൻ പാനുണ്ട , ചാവശ്ശേരി - ബെന്നി തോമസ് ,കണ്ണപുരം -കൂനത്തറ മോഹനൻ ,മാട്ടൂൽ -അജിത്ത് മാട്ടൂൽ ,പന്ന്യന്നൂർ - വി സുരേന്ദ്രൻ മാസ്റ്റർ , ചൊക്ലി -ഹരിദാസ് മൊകേരി ,കോടിയേരി -രജിത്ത് നാറാത്ത് ,പെരിങ്ങാടി-അഡ്വ.സി ജി അരുണ് കുമാർ, കീഴല്ലൂർ -സുരേഷ് മാവില ,വള്ളിത്തോട് -സാജു യോമസ് , മാടായി - അഡ്വ.ബ്രിജേഷ് കുമാർ ,ചേലേരി -നൗഷാദ് ബ്ലാത്തൂർ ,മണത്തണ -ഇരിട്ടി -ജൂബിലി ചാക്കോ ,പെരളശ്ശേരി - മമ്പറം ദിവാകരൻ തുടങ്ങിയവർ വിവിധ വില്ലേജുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271373/advmartinegeorge)