---
title: "സൗജന്യമായി സ്മാർട്ട്ഫോൺ ടെക്നോളജി ഓൺലൈനായി പഠിക്കാൻ അവസരം;അവസരമൊരുക്കുന്നത് ബ്രിറ്റ് കോ ആൻഡ് ബ്രിഡ്‌കോ   "
english_title: "Free smartphone technology course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27139/free-smartphone-technology-course"
published_at: "2022-02-19T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62104bb58f466_IMG-20220219-WA0012.jpg"
keywords: []
---

# സൗജന്യമായി സ്മാർട്ട്ഫോൺ ടെക്നോളജി ഓൺലൈനായി പഠിക്കാൻ അവസരം;അവസരമൊരുക്കുന്നത് ബ്രിറ്റ് കോ ആൻഡ് ബ്രിഡ്‌കോ   

> **Lead Summary:**  കണ്ണൂർ: കേരളത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 1300 പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട്ഫോൺ ടെക്നോളജി ഓൺലൈനായി പഠിക്കാൻ അവസരം. 

## Article Content

 കണ്ണൂർ: കേരളത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 1300 പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട്ഫോൺ ടെക്നോളജി ഓൺലൈനായി പഠിക്കാൻ അവസരം. 

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ടെക്‌നോളജി എംപവര്മെന്റ് മിഷൻ പ്രമുഖ സ്മാർട്ട് ഫോൺ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ ബ്രിറ്റ് കോ ആൻഡ് ബ്രിഡ്‌കോയുമായി സഹകരിച്ചാണ് ഈ അവസരം ഒരുക്കുന്നത്. ഒരു ദിവസം അവരവരുടെ സൗകര്യപ്രദമായ ഒരു മണിക്കൂർ സമയം വീതം 30 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്നതും, തുടർ പഠനത്തോടൊപ്പം സ്മാർട്ട്ഫോൺ മേഖലയിൽ പാർട്ട് ടൈം /ഫുൾ ടൈം ജോലി ചെയ്തു സമ്പാദിക്കാൻ സഹായകകരമാകുന്നതുമാണ് ഈ കോഴ്സ്. 

സ്മാർട്ട് ഫോൺ ഷോറൂമുകൾ, നെറ്റ്‌വർക്ക് പ്രൊവൈഡർ, സ്പെയർ പാർട്സ് - ടൂൾസ് വില്പനശാലകൾ, ആക്സ്സസറി ഷോപ്പുകൾ എന്നിവയിൽ റിസപ്ഷനിസ്റ്റ് ആയും, സെയിൽസ് പേഴ്സൺ ആയും, പ്രാഥമിക റിപ്പയർ ചെയ്യുന്ന സർവീസ് എഞ്ചിനീയറായും പ്രവർത്തിക്കാൻ ട്രെയിനിങ് കഴിഞ്ഞവർക്ക് സാധ്യമാകും. 

കൂടാതെ ചിപ്പ് ലെവൽ സർവ്വീസ് എഞ്ചിനീയറായി തുടർ പരിശീലനം നേടാൻ എളുപ്പത്തിൽ സാധിക്കുന്നതാണെന്നും ബ്രിറ്റ് കോ ആൻഡ് ബ്രിഡ്‌കോ പറയുന്നു. ഓരോ വിദ്യാർഥിയിലും ഭാവിയിൽ സ്മാർട്ട്ഫോൺ മേഖലയിൽ സംരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം നൽകുക എന്നതുമാണ് പദ്ധതിയുടെ ലക്‌ഷ്യം. 

അഡ്മിഷൻ നേടാനും, കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ തൊട്ടടുത്തുള്ള ബ്രിറ്റ് കോ ആൻഡ് ബ്രിഡ്‌കോ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിൽ ബന്ധപ്പെടാവുന്നതാണ്. (ഓരോ ഇൻസ്റ്റിറ്റ്യൂട്ടിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വിദ്യാർത്ഥികൾക്ക് മാത്രമേ അഡ്മിഷൻ ലഭ്യമാകൂ) ബന്ധപ്പെടേണ്ട നമ്പർ കണ്ണൂർ: 9961686868. വാട്സാപ്പ് മുഖേനയും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കണ്ണൂർ സൗത്ത് ബസാറിലാണ് ഓഫീസ് കെട്ടിടം സ്ഥിതിചെയ്യുന്നത്. www.britco.co.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27139/free-smartphone-technology-course)