---
title: "കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച്"
english_title: "Village Office March Led By Karikottakkari Mandalam Congress Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271415/village-office-march-led-by-karikottakkari-mandalam-congress-committee"
published_at: "2025-02-19T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5d15766880_karikotta.jpg"
keywords: []
---

# കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച്

> **Lead Summary:** കരിക്കോട്ടകരി: സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നിർദേശങ്ങൾക്കെതിരെയും, കർഷക അവഗണനക്കെതിരെയും, ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനെതിരെയും, സംസ്ഥാന വ്യാപകമായി കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളുടെ ഭാഗമായി കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും പ്രതിഷേധ തന്നെയും സംഘടിപ്പിച്ചു. കരിക്കോട്ടക്കരി വില്ലേജ് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിഎ നസീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബെന്നി പുതിയാംപുറം, കെ ശ്രീകാന്ത്,

## Article Content

കരിക്കോട്ടകരി: സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നിർദേശങ്ങൾക്കെതിരെയും, കർഷക അവഗണനക്കെതിരെയും, ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനെതിരെയും, സംസ്ഥാന വ്യാപകമായി കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളുടെ ഭാഗമായി കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും പ്രതിഷേധ തന്നെയും സംഘടിപ്പിച്ചു. കരിക്കോട്ടക്കരി വില്ലേജ് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിഎ നസീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബെന്നി പുതിയാംപുറം, കെ ശ്രീകാന്ത്,

പഞ്ചായത്ത് മെമ്പർമാരായ ജോസഫ് വട്ടുകുളം, സജി മച്ചിത്താന്നി, തോമസ് വലിയതൊട്ടി,ജോയ് വടക്കേടം, ജോസ് കളപ്പറമ്പിൽ, ബേബി ചിറ്റേത്ത്, ബിജു കുന്നുംപുറം, മഹിളാ കോൺഗ്രസ്‌ പ്രസിഡണ്ട്‌ റോസിലി വിത്സൻ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജിതിൻ തോമസ്, ജനശ്രീ ചെയർമാൻ ജോർജ് വടക്കുംകര

എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271415/village-office-march-led-by-karikottakkari-mandalam-congress-committee)