---
title: "നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2022) ജൂണ്‍ 18ന്"
english_title: "Nest exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27146/nest-exam"
published_at: "2022-02-19T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62105707ef520_images - 2022-02-19T080334.240.jpeg"
keywords: []
---

# നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2022) ജൂണ്‍ 18ന്

> **Lead Summary:** നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (നൈസര്‍) ഭുവനേശ്വര്‍, യൂനിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാര്‍ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് മുംബൈ എന്നീ സ്ഥാപനങ്ങളുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിനായുള്ള നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2022) ജൂണ്‍ 18ന് നടത്തും.

## Article Content

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (നൈസര്‍) ഭുവനേശ്വര്‍, യൂനിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാര്‍ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് മുംബൈ എന്നീ സ്ഥാപനങ്ങളുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിനായുള്ള നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2022) ജൂണ്‍ 18ന് നടത്തും.

രാവിലെ ഒമ്ബതു മുതല്‍ ഉച്ച 12.30 വരെയും ഉച്ചക്കുശേഷം 2.30 മുതല്‍ ആറു വരെയും രണ്ടു സെഷനുകളായാണ് പരീക്ഷ. വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.nestexam.inല്‍. പരീക്ഷഫീസ് 1200 രൂപ. വനിതകള്‍ക്കും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്കും 600 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 21 മുതല്‍ സമര്‍പ്പിക്കാം. മേയ് 18 വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി ഉള്‍പ്പെടെ ശാസ്ത്രവിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡില്‍ കുറയാതെ 2020/2021 വര്‍ഷം പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും 2022ല്‍ ഫൈനല്‍ യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2002 ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം.

എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷം ഇളവുണ്ട്. യോഗ്യതപരീക്ഷയില്‍ അഞ്ചു ശതമാനം മാര്‍ക്കിളവും ഉണ്ട്. ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ചോദ്യങ്ങള്‍. പരമാവധി 200 മാര്‍ക്ക്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, വയനാട് പരീക്ഷകേന്ദ്രങ്ങളാണ്. ജൂലൈ അഞ്ചിന് പരീക്ഷഫലം പ്രസിദ്ധീകരിക്കും.

നെസ്റ്റ് 2022 റാങ്ക് അടിസ്ഥാനത്തില്‍ നൈസറില്‍ 200 പേര്‍ക്കും CEBSല്‍ 57 പേര്‍ക്കും പ്രവേശനം ലഭിക്കും. വര്‍ഷത്തില്‍ 60,000 രൂപ സ്കോളര്‍ഷിപ്പും 20,000 രൂപ വാര്‍ഷിക ഗ്രാന്റുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27146/nest-exam)