---
title: "തിങ്കളാഴ്ച മുതല്‍ വിക്​ടേഴ്​സ്​ ചാനല്‍ വഴിയുള്ള ക്ലാസുകളുടെ ടൈംടേബിളില്‍ മാറ്റം"
english_title: "Victers class time"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27148/victers-class-time"
published_at: "2022-02-19T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210589cb862a_Screenshot_2022-02-19-08-10-13-677_com.android.chrome.jpg"
keywords: []
---

# തിങ്കളാഴ്ച മുതല്‍ വിക്​ടേഴ്​സ്​ ചാനല്‍ വഴിയുള്ള ക്ലാസുകളുടെ ടൈംടേബിളില്‍ മാറ്റം

> **Lead Summary:** തിരുവനന്തപുരം: സ്കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന തിങ്കളാഴ്ച മുതല്‍ വിക്​ടേഴ്​സ്​ ചാനല്‍ വഴിയുള്ള ക്ലാസുകളുടെ ടൈംടേബിളില്‍ മാറ്റം വരുമെന്ന്​ മന്ത്രി വി.ശിവന്‍കുട്ടി. പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മേല്‍നോട്ടം വേണമെന്നും വകുപ്പിന്​ കീഴിലുള്ള സ്വയംഭരണ/ ഗ്രാന്‍ഡ് ഇന്‍ എയ്​ഡ് സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.

## Article Content

തിരുവനന്തപുരം: സ്കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന തിങ്കളാഴ്ച മുതല്‍ വിക്​ടേഴ്​സ്​ ചാനല്‍ വഴിയുള്ള ക്ലാസുകളുടെ ടൈംടേബിളില്‍ മാറ്റം വരുമെന്ന്​ മന്ത്രി വി.ശിവന്‍കുട്ടി. പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മേല്‍നോട്ടം വേണമെന്നും വകുപ്പിന്​ കീഴിലുള്ള സ്വയംഭരണ/ ഗ്രാന്‍ഡ് ഇന്‍ എയ്​ഡ് സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.

സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എസ്.ഐ.ഇ.ടി, എസ്.ഐ.ഇ.എം.എ.ടി തുടങ്ങിയ സ്ഥാപനങ്ങള്‍ പരീക്ഷക്ക് ഉതകുന്ന രീതിയില്‍ കൂടുതല്‍ വിഭവങ്ങള്‍ തയാറാക്കി വിതരണം ചെയ്യണം. സാക്ഷരത മിഷന് കീഴിലുള്ള പ്രേരകുമാരുടെ സേവനം സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27148/victers-class-time)