---
title: "തവിഞ്ഞാലിലെ കടുവാ സാന്നിധ്യം: അതീവ ജാഗ്രത നിർദ്ദേശം"
english_title: "thavinjal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271486/thavinjal"
published_at: "2025-02-20T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b680c40f144_download_(57).jpeg"
keywords: []
---

# തവിഞ്ഞാലിലെ കടുവാ സാന്നിധ്യം: അതീവ ജാഗ്രത നിർദ്ദേശം

> **Lead Summary:** തവിഞ്ഞാൽ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടുവാ സാന്നിധ്യം ചിത്രീകരിച്ച സാഹചര്യത്തിൽ ശക്തമായ ജാഗ്രത തുടരണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി അറിയിച്ചു. പ്രദേശത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കരുത്. രാത്രി 7.30ന് ശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തി. വനപ്രദേശത്തിനോടും തോട്ടങ്ങളോടും ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവർ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനോ സഞ്ചാരികൾ വനാതിർത്തിയിൽ പുറത്തിറങ്ങുകയോ ചെയ്യരുത്. ആശങ്ക ഒഴിയുന്നത് വരെ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ, അത്യാവശ്യമെങ്കിൽ മുൻകരുതലോടുകൂടി കൂട്ടമായി മാത്രം യാത്ര ചെയ്യുക. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനങ്ങൾ റോഡ് സൈഡുകളിൽ നിർത്തിയിട്ട് പുറത്തിറങ്ങാൻ ശ്രമിക്കരുത്.

## Article Content

തവിഞ്ഞാൽ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടുവാ സാന്നിധ്യം ചിത്രീകരിച്ച സാഹചര്യത്തിൽ ശക്തമായ ജാഗ്രത തുടരണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി അറിയിച്ചു. പ്രദേശത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കരുത്. രാത്രി 7.30ന് ശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തി. വനപ്രദേശത്തിനോടും തോട്ടങ്ങളോടും ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവർ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനോ സഞ്ചാരികൾ വനാതിർത്തിയിൽ പുറത്തിറങ്ങുകയോ ചെയ്യരുത്. ആശങ്ക ഒഴിയുന്നത് വരെ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ, അത്യാവശ്യമെങ്കിൽ മുൻകരുതലോടുകൂടി കൂട്ടമായി മാത്രം യാത്ര ചെയ്യുക. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനങ്ങൾ റോഡ് സൈഡുകളിൽ നിർത്തിയിട്ട് പുറത്തിറങ്ങാൻ ശ്രമിക്കരുത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271486/thavinjal)