---
title: "ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ്‌റൂം പരിശീലന പരിപാടി"
english_title: "Courtesy of Dairy Training Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27158/courtesy-of-dairy-training-center"
published_at: "2022-02-19T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621062177fb7e_images - 2022-02-19T085045.865.jpeg"
keywords: []
---

# ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ്‌റൂം പരിശീലന പരിപാടി

> **Lead Summary:** തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ഈമാസം 24,25 തീയതികളില്‍ ശുദ്ധമായ ക്ഷീരോത്പാദനം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി സംഘടിപ്പിക്കും.

## Article Content

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ഈമാസം 24,25 തീയതികളില്‍ ശുദ്ധമായ ക്ഷീരോത്പാദനം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി സംഘടിപ്പിക്കും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും അവസരം. രജിസ്‌ട്രേഷന്‍ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 125 രൂപ ദിനബത്തയും ആകെ 100 രൂപ യാത്രാബത്തയും നല്‍കും. വിവരങ്ങള്‍ക്ക്: 04712440911. ഇമെയില്‍-principaldtctvm@gmail.com.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27158/courtesy-of-dairy-training-center)