---
title: "എടൂർ പാലത്തുംകടവ് കെ എസ് ടി പി റോഡിൽ ടാറിങ്ങ് ഇളകിമാറുന്നു ; കോടികളുടെ അഴിമതിയെന്ന് ആരോപണം"
english_title: "Kstproad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271611/kstproad"
published_at: "2025-02-20T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6ef5b1885e_1000060461.jpg"
keywords: []
---

# എടൂർ പാലത്തുംകടവ് കെ എസ് ടി പി റോഡിൽ ടാറിങ്ങ് ഇളകിമാറുന്നു ; കോടികളുടെ അഴിമതിയെന്ന് ആരോപണം

> **Lead Summary:** **ഇരിട്ടി : **റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 95 ശതമാനം നിർമ്മാണം പൂർത്തിയായ എടൂർ പാലത്തുംകടവ് കെ എസ് ടി പി റോഡിൽ ടാറിങ്ങ് ഇളകിമാറുന്നു. റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി പ്രദേശവാസികൾ പറയുന്നു . മെക്കാഡം ടാറിങ്ങ് പൂർത്തിയായി ഏകദേശം ആറുമാസത്തിനുള്ളിലാണ് ടാറിങ്ങ് ഇളകി മാറുന്നത് . അങ്ങാടിക്കടവ് ടൗണിന് സമീപവും സ്കൂൾ പരിസരത്തുമാണ് ടാറിങ്ങ് വിള്ളൽ വീണ് ഇളകി മാറുന്നത് . ആവശ്യത്തിന് കെമിക്കൽ ചേർക്കാത്തതാണ് റോഡിന്റെ തകർച്ചക്ക് കാരണം എന്നാണ് നാട്ടുകാർ പറയുന്നത് . റോഡ് ഇളകി മാറിയതോടെ കരാറുകാരൻ ഇളകി മാറിയ ഭാഗം കട്ടിങ്ങ് മിഷ്യൻ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷം വീണ്ടും ടാറിങ്ങ് നടത്തിയിരിക്കുകയാണ് . നിരവധി സ്ഥലത്താണ് ഇതുപോലെ റോഡ് ഇളകിമാറുന്നത് . നിർമ്മാണത്തിലെ തകരാറാണ് ആറുമാസത്തിനുള്ളിൽ റോഡ് തകരാനുള്ള കാരണം എന്നാണ് നാട്ടുകാരുടെ ആരോപണം.

## Article Content

**ഇരിട്ടി : **റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 95 ശതമാനം നിർമ്മാണം പൂർത്തിയായ എടൂർ പാലത്തുംകടവ് കെ എസ് ടി പി റോഡിൽ ടാറിങ്ങ് ഇളകിമാറുന്നു. റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി പ്രദേശവാസികൾ പറയുന്നു . മെക്കാഡം ടാറിങ്ങ് പൂർത്തിയായി ഏകദേശം ആറുമാസത്തിനുള്ളിലാണ് ടാറിങ്ങ് ഇളകി മാറുന്നത് . അങ്ങാടിക്കടവ് ടൗണിന് സമീപവും സ്കൂൾ പരിസരത്തുമാണ് ടാറിങ്ങ് വിള്ളൽ വീണ് ഇളകി മാറുന്നത് . ആവശ്യത്തിന് കെമിക്കൽ ചേർക്കാത്തതാണ് റോഡിന്റെ തകർച്ചക്ക് കാരണം എന്നാണ് നാട്ടുകാർ പറയുന്നത് . റോഡ് ഇളകി മാറിയതോടെ കരാറുകാരൻ ഇളകി മാറിയ ഭാഗം കട്ടിങ്ങ് മിഷ്യൻ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷം വീണ്ടും ടാറിങ്ങ് നടത്തിയിരിക്കുകയാണ് . നിരവധി സ്ഥലത്താണ് ഇതുപോലെ റോഡ് ഇളകിമാറുന്നത് . നിർമ്മാണത്തിലെ തകരാറാണ് ആറുമാസത്തിനുള്ളിൽ റോഡ് തകരാനുള്ള കാരണം എന്നാണ് നാട്ടുകാരുടെ ആരോപണം.

ആരംഭം മുതൽ അവസാനിക്കാത്ത അഴിമതി ആരോപണം.റോഡിന്റെ പ്രവർത്ത അനുമതി ലഭിഭിച്ചതുമുതൽ തുടരുന്ന അഴിമതി ആരോപണം വീണ്ടും ശക്തി പ്രാപിക്കുകയാണ് . 128 .43 കോടി രൂപയാണ് 24.5 കിലോമീറ്റര് റോഡിന്റെ നിർമ്മാണ ചെലവ് . അതായത് ഒരു കിലോമീറ്റർ ദൂരം റോഡ് നിർമ്മാണത്തിന് ഏകദേശം 5.25 കോടി രൂപ . വീതികൂട്ടി പുനർനിർമ്മിച്ച റോഡിൽ ബലക്ഷയം ബാധിച്ച കലുങ്കുകളും പാലവും പുതുക്കിപ്പണിയാതെ ആയിരുന്നു നിർമ്മാണം. റോഡിന് വീതികൂടിയപ്പോൾ ഏറ്റടുത്ത സ്ഥലങ്ങളും സൗജന്യമായാണ് ജനങ്ങൾ വിട്ടുനൽകിയത് . ഏറ്റെടുത്ത സ്ഥലത്തുനിന്നും പൊളിച്ചുമാറ്റിയ മതിലുകളും സംരക്ഷണ ഭിത്തിയും മാത്രമാണ് ജനങ്ങൾക്ക് സൗജന്യമായി ചെയ്തുനൽകിയത് . പ്രവർത്തിയിലെല്ലാം കോടികളുടെ അഴിമതി നടന്നതായി ആണ് ആരോപണം . കെ എസ് ടി പി പണികഴിപ്പിച്ച തലശേരി വളവുപാറ റോഡ് പാലം , കലുങ്ക് , സ്ഥലത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ കിലോമീറ്ററിന് 3.50 കോടിയാണ് ചെലവായത് എന്ന കണക്കുകൾ നിരത്തിയാണ് റോഡ് നിർമ്മാണത്തിലെ അഴിമതിയെ ചൂണ്ടിക്കാണിക്കുന്നത് .

അപാകത ശ്രദ്ധയിൽ പെട്ടതായും ഇപ്പോൾ പൊളിഞ്ഞ ഭാഗം മുറിച്ചുമാറ്റി വീണ്ടും റീടാറിങ്ങ് നടത്താൻകരാറുകാരനോട് ആവശ്യപെട്ടിട്ടുണ്ട് . റോഡിന്റെ കൂടുതൽ ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും കണ്ടെത്തിയാൽ അടുത്ത ഘട്ട നടപടികൾ സ്വീകരിക്കുമെന്ന് കെ എസ് ടി പി എക്സിക്യൂട്ടീവ് എൻജിനിയർ ജിഷ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271611/kstproad)