---
title: "ചാവറയച്ചന്റെ  സ്മരണയ്ക്കായി മ്യൂസിയം നിർമിക്കുന്നതിന്  1കോടി 10ലക്ഷംരൂപ "
english_title: "Museum building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27163/museum-building"
published_at: "2022-02-19T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62106ed94b290_InShot_20220219_094212107.jpg"
keywords: []
---

# ചാവറയച്ചന്റെ  സ്മരണയ്ക്കായി മ്യൂസിയം നിർമിക്കുന്നതിന്  1കോടി 10ലക്ഷംരൂപ 

> **Lead Summary:** വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ( ചാവറയച്ചൻ ) സ്മരണയ്ക്കായി മാന്നാനത്ത് മ്യൂസിയം നിർമിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു. ഇതാദ്യമായാണ് സർക്കാർ ധനസഹായത്തിൽ ചാവറയച്ചന് സ്മാരകം ഒരുങ്ങുന്നത്.

## Article Content

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ( ചാവറയച്ചൻ ) സ്മരണയ്ക്കായി മാന്നാനത്ത് മ്യൂസിയം നിർമിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു. ഇതാദ്യമായാണ് സർക്കാർ ധനസഹായത്തിൽ ചാവറയച്ചന് സ്മാരകം ഒരുങ്ങുന്നത്.

 ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ദേവാലയവും , അദ്ദേഹത്തിന്റെ ആശയത്തിൽ രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മാന്നാനത്ത് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണം എന്ന നിർദേശം   മുഖ്യമന്ത്രി, ധനകാര്യമന്ത്രി,  സാംസ്‌കാരിക മന്ത്രി എന്നിവരുടെ ശ്രദ്ധയിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

 മ്യൂസിയം നിർമിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനാണ് 10 ലക്ഷം രൂപ. ചാവറയച്ചൻ 1846ൽ ആരംഭിച്ച സെന്റ് ജോസഫ് പ്രസ് സ്ഥിതി ചെയ്യുന്ന മന്ദിരം പഴമ നിലനിർത്തിക്കൊണ്ടു നവീകരിച്ചാണ് മ്യൂസിയം നിർമിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27163/museum-building)