---
title: "പ്ലാറ്റിനം ജൂബിലി സമാപന ഘോഷയാത്ര സംഘടിപ്പിച്ചു."
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271734/ulikkal"
published_at: "2025-02-21T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b7d2f571ee6_IMG-20250221-WA0003.jpg"
keywords: []
---

# പ്ലാറ്റിനം ജൂബിലി സമാപന ഘോഷയാത്ര സംഘടിപ്പിച്ചു.

> **Lead Summary:** **ഉളിക്കൽ** : 1950 മുതൽ തലമുറകൾക്ക് അറിവിന്റെ നിറദീപമായി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന ഉളിക്കൽ വയത്തൂർ യു.പി. സ്കൂളിന്റെ വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി സമാപനവും ഫെബ്രുവരി 21, 22 തീയതികളിൽ നടത്തപ്പെടുന്നു. ആഘോഷങ്ങളുടെ ഭാഗമായി വർണ്ണ ശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

## Article Content

**ഉളിക്കൽ** : 1950 മുതൽ തലമുറകൾക്ക് അറിവിന്റെ നിറദീപമായി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന ഉളിക്കൽ വയത്തൂർ യു.പി. സ്കൂളിന്റെ വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി സമാപനവും ഫെബ്രുവരി 21, 22 തീയതികളിൽ നടത്തപ്പെടുന്നു. ആഘോഷങ്ങളുടെ ഭാഗമായി വർണ്ണ ശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

ഇരിക്കൂർ എം. എൽ. എ അഡ്വ. സജീവ് ജോസഫ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള ആയിരത്തോളം കുട്ടികൾ ഘോഷയാത്രയിൽ പങ്കെടുത്തു. ചെണ്ടമേളം ,മുത്തുക്കുട, വർണ്ണക്കുടകൾ, കോടി തോരണങ്ങൾ, ബലൂണുകൾ എന്നിവ കയ്യിലെന്തി കുട്ടികളും രക്ഷിതാക്കളും ഘോഷയാത്രയിൽ പങ്കെടുത്തു. മാർഗ കളി, മോഹിനിയാട്ടം, കുച്ചിപ്പിടി, കേരള നടനം, മലയാളി മങ്ക , ഒപ്പന, ദഫ്, സ്കൗട്ട് & ഗെയ്ഡ് എന്നിങ്ങനെ വിവിധ പ്ലോട്ടുകൾ ഘോഷയാത്രക്ക് മാറ്റ് കൂട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271734/ulikkal)