---
title: "മുരിങ്ങ കൃഷി സാധ്യത ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271736/iritty"
published_at: "2025-02-21T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b7d4af569ca_Screenshot_2025-02-21_064822.jpg"
keywords: []
---

# മുരിങ്ങ കൃഷി സാധ്യത ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : കേരളത്തിൽ മുരിങ്ങ കൃഷിയിലെ പുതിയ സാധ്യതകൾ കണ്ടെത്തി ജൈവ മുരിങ്ങ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു. മറ്റു കൃഷികളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ മുരിങ്ങ കൃഷിയിലൂടെ കർഷകർക്ക് തങ്ങളുടെ വരുമാനം വർധിപ്പിപ്പിക്കാൻ കഴിയും .

## Article Content

**ഇരിട്ടി** : കേരളത്തിൽ മുരിങ്ങ കൃഷിയിലെ പുതിയ സാധ്യതകൾ കണ്ടെത്തി ജൈവ മുരിങ്ങ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു. മറ്റു കൃഷികളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ മുരിങ്ങ കൃഷിയിലൂടെ കർഷകർക്ക് തങ്ങളുടെ വരുമാനം വർധിപ്പിപ്പിക്കാൻ കഴിയും .

മുരിങ്ങ ഇല ഉൾപ്പെടെ ഉപയോഗപെടുത്തി മൂല്യവാർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിലൂടെ കർഷകർക്ക് സ്ഥിര വരുമാനം ലഭിക്കുമെന്നും കൃഷിരീതി വിപണന സാധ്യതകൾ എന്നീവിഷയങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് കണ്ണൂർ രൂപതയുടെ സോഷ്യൽ സർവീസ് സംഘടനയായ കൈറോസിന്റെ ഡയറക്ടർ ഫാ. ജോമോൻ ചെമ്പകശ്ശേരി പറഞ്ഞു .

മാടത്തിൽ ഗ്രാന്റ് റിവർസൈഡ് കൻവെൻഷൻ സെന്ററിൽ വെച്ചു നടന്ന ഇരിട്ടി ഫാർമേഴ്സ് ക്ലബ്ബിൻറെ മുരിങ്ങ കൃഷിയെക്കുറിച്ചുള്ള സെമിനാറും ക്ലബ്ബിന്റെ പ്രതിമാസ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുരിങ്ങ കൃഷി പ്രോത്സാഹിപ്പിക്കുവാൻ കർഷകർക്ക് എല്ലാവിധ സഹായങ്ങളും നൽകുവാൻ കൈറോസ് സഘടന തയ്യാർ ആണെന്ന് അദ്ദേഹം അറിയിച്ചു ക്ലബ്ബ് പ്രസിഡൻറ് ജോസ് ജോർജ്. അധ്യക്ഷത വഹിച്ചു സെക്രട്ടറി. എൻ.വി. ജോസഫ്, ഖജാൻജി. സിറിയക് പാറക്കൽ, ഇരിട്ടി ഫെഡറൽ ബാങ്ക് മാനേജർ. വി. രാകേഷ്, അഡ്വ. കെ.കെ. മാത്യു, അഹമ്മദ് കുഞ്ഞി ഹാജി , ഡോ. ദേവദാസ്വി, വി.ജി. സുനിൽ, കെ.ടി. ദിവാകരൻ, ബിജിനിത്ത്, ബിനു വെട്ടിക്കാട്ട്. തുടങ്ങിയവർ. പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271736/iritty)