---
title: "വേക്കളം ഗവൺമെൻറ് യുപി സ്കൂളിൽ സുരക്ഷ പരിശീലവും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു."
english_title: "Vekkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271802/vekkalam"
published_at: "2025-02-21T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b8196507c93_Screenshot_2025-02-21_114222.jpg"
keywords: []
---

# വേക്കളം ഗവൺമെൻറ് യുപി സ്കൂളിൽ സുരക്ഷ പരിശീലവും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു.

> **Lead Summary:** പേരാവൂർ: പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വേക്കളം ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് സുരക്ഷ പരിശീലനവും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു.

## Article Content

പേരാവൂർ: പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വേക്കളം ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് സുരക്ഷ പരിശീലനവും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ ഷിജു, റിനു കുയ്യാലി, മിഥുൻ മോഹൻ.സജേഷ് നാമത്‌ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.

അപകടഘട്ടങ്ങളിൽ സ്കൂളുകളിൽ വേണ്ട മുൻകരുതലുകളും ഒരുക്കങ്ങളും നടത്തുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇത്തരം മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. കേരളത്തിൽ ഇത് സുരക്ഷം വിദ്യാലയം എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്.

അഗ്നിശമനം, ബേസിക് ലൈഫ് സപ്പോർട്ട്,കാഷ്വാലിറ്റി ഹാൻഡ്ലിംഗ് തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി.ക്ലാസുകൾക്ക് ശേഷം എമർജൻസി അസംബ്ലിംഗ് സംഘടിപ്പിച്ചു. വിവിധ രീതിയിലുള്ള അഗ്നിശമനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271802/vekkalam)