---
title: "കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം ആഘോഷിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271920/kelakam"
published_at: "2025-02-21T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b889f472e68_IMG-20250221-WA0036.jpg"
keywords: []
---

# കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം ആഘോഷിച്ചു.

> **Lead Summary:** കേളകം: ശാന്തിഗിരി -കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം ആഘോഷിച്ചു.രാജ്യ സഭ എം.പി.പി. സന്തോഷ് കുമാർ ഉൽഘാടനം നടത്തി.

## Article Content

കേളകം: ശാന്തിഗിരി -കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം ആഘോഷിച്ചു.രാജ്യ സഭ എം.പി.പി. സന്തോഷ് കുമാർ ഉൽഘാടനം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. എൻ. സുനീന്ദ്രൻ അധ്യക്ഷത വഹിച്ചു.

സി.സുധീഷ് ചന്ദ്ര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.കേളകം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർമാൻ

സജീവൻ പാലുമ്മി എൻഡോവ്‌മെന്റ്റ് വിതരണം നടത്തി. തുളസീധരൻ മാസ്‌റ്റർ (ബി. പി. സി, ഇരിട്ടി) മുഖ്യ അതിഥിയായി.സമ്മാനദാനം. ഫാദർ: സന്തോഷ് ഒറവാറന്തറ സമ്മാനദാനം നടത്തി.ഹെഡ് മാസ്‌റ്റർ പി.എ.നിസാർ, പി.ടി.എ പ്രസിഡണ്ട് ജോസഫ് വളോക്കരി, പി.എ . ലിസ്സി,സെബാസ്റ്റ്യൻ കുപ്പക്കാട്ട് ,ബേബി കാക്കനാട്ട് , സൗമ്യ ബിനു ,കുമാരി. കെ.ബി.അനുവേദ്യ, സിജു മുഞ്ഞനാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന്വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ഫ്ളവേഴ്‌സ് ടി വി കോമഡി ഉത്സവം കലാകാരൻ ബേസിൽ ബെന്നി മിമിക്രി അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271920/kelakam)