---
title: "വീർപ്പാട് സെന്റ് സെബാസ്ററ്യൻസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും സ്കൂൾ വാർഷികവും നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271985/iritty"
published_at: "2025-02-22T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b915045f3bb_IMG-20250222-WA0001.jpg"
keywords: []
---

# വീർപ്പാട് സെന്റ് സെബാസ്ററ്യൻസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും സ്കൂൾ വാർഷികവും നടത്തി 

> **Lead Summary:** **ഇരിട്ടി** : വീർപ്പാട് സെന്റ് സെബാസ്ററ്യൻസ് യുപി സ്കൂൾ വെളിമാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും 76 മത് സ്കൂൾ വാർഷികവും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : വീർപ്പാട് സെന്റ് സെബാസ്ററ്യൻസ് യുപി സ്കൂൾ വെളിമാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും 76 മത് സ്കൂൾ വാർഷികവും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

തലശേരി അതിരൂപത വൈകാരിജനറാൾ . മോൺ . സെബാസ്റ്റ്യൻ പാലക്കുഴി അധ്യക്ഷത വഹിച്ചു . കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി . സ്കൂൾ മാനേജർ ഫാ. മാർട്ടിൻ കിഴക്കേതലക്കൽ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ , ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ് , സ്കൂൾ പ്രധാന അധ്യാപിക ജയ മാത്യു , സ്കൂൾ അസി മാനേജർ ഫാ. സ്റ്റെഫിൻ ജെയ്സൺ അറയ്ക്കപ്പറമ്പിൽ , പഞ്ചായത്ത് അംഗം യു.എസ്. ബിന്ദു ,ഹയർ സെക്കന്ഡറി പ്രിൻസിപ്പാൾ ഡോ. എം.സി. റോസ , ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോഷി ജോൺ , പി ടി എ പ്രിസിഡന്റ് ജിൻസ് മുള്ളൻകുഴിയിൽ ,എം പി ടി എ പ്രസിഡന്റ് അനില പ്രിൻസ് ,പ്രോഗ്രാം കൺവീനർ സാബു ജോസഫ് , സ്കൂൾ ലീഡർ നിയ മേരി ജെയിംസ് എന്നിവർ പ്രസംഗിച്ചു .എൽ എസ് എസ് , യു എസ് എസ് , സ്കൂൾ അക്കാദമിക് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271985/iritty)