---
title: "കിക്മ എം.ബി.എ അഭിമുഖം"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271987/interview"
published_at: "2025-02-22T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b9199a9bb6b_images_(7).jpeg"
keywords: []
---

# കിക്മ എം.ബി.എ അഭിമുഖം

> **Lead Summary:** **തിരുവനന്തപുരം**: തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള പ്രവേശനത്തിന് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 25 ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ കാള്‍ടെക്‌സ് ചേനോളി ജംഗ്ഷനിലുളള സഹകരണ പരിശീലന കേന്ദ്രത്തിലാണ് അഭിമുഖം. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

## Article Content

**തിരുവനന്തപുരം**: തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള പ്രവേശനത്തിന് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 25 ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ കാള്‍ടെക്‌സ് ചേനോളി ജംഗ്ഷനിലുളള സഹകരണ പരിശീലന കേന്ദ്രത്തിലാണ് അഭിമുഖം. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഉണ്ടാകും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് തയ്യാറെടുക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍- 8547618290, 9447002106, വെബ്‌സൈറ്റ്-www.kicma.ac.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271987/interview)