---
title: "ചെറുപുഴ ജെ.എം.യു.പി. സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി"
english_title: "Cherupuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272072/cherupuzha"
published_at: "2025-02-22T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b979f5d605f_Screenshot_2025-02-22_124405.jpg"
keywords: []
---

# ചെറുപുഴ ജെ.എം.യു.പി. സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി

> **Lead Summary:** **ചെറുപുഴ**: ചെറുപുഴ ജെ.എം.യു.പി. സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി.ഒരു വർഷകാലം നീണ്ടുനിൽക്കുന്ന പരിപാടിക്കാണ് തുടക്കമായത്.ഇതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

## Article Content

**ചെറുപുഴ**: ചെറുപുഴ ജെ.എം.യു.പി. സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി.ഒരു വർഷകാലം നീണ്ടുനിൽക്കുന്ന പരിപാടിക്കാണ് തുടക്കമായത്.ഇതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

പരിപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മനേജർ കെ.കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ദാമോദരൻ മാസ്റ്റർ, ഫാ: ഫിലിപ്പ് ഇരിപ്പക്കാട്ടിൽ, വി.കൃഷ്ണൻ മാസ്റ്റർ, ടി വി . കുഞ്ഞിക്കണ്ണൻ,വി എൻ ഉണ്ണികൃഷ്ണൻ,എ .ടി .വി . രാജേഷ്, സുലേഖ വിജയൻ,ടി .വി .രമേശ് ബാബു, ചിഞ്ചു ജോസ്, അജയകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272072/cherupuzha)