---
title: "ഐ ടി പ്രൊഫഷണൽ താൽക്കാലിക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272231/vacancy"
published_at: "2025-02-23T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ba80e60e281_download_(5).jpg"
keywords: []
---

# ഐ ടി പ്രൊഫഷണൽ താൽക്കാലിക ഒഴിവ്

> **Lead Summary:** **കണ്ണൂർ** : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കണ്ണൂർ ജില്ലാ ഓഫീസിൽ നിലവിലുള്ള ഐ ടി പ്രൊഫഷണലിന്റെ ഒരു താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയവരും ഗവ. അംഗീകൃത പിജിഡിസിഎ പാസായവരും ആയിരിക്കണം. എംഎസ്സി കമ്പ്യൂട്ടർ സയൻസ്/എംസിഎ യോഗ്യതയുള്ളവർക്ക് മുഗണന.

## Article Content

**കണ്ണൂർ** : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കണ്ണൂർ ജില്ലാ ഓഫീസിൽ നിലവിലുള്ള ഐ ടി പ്രൊഫഷണലിന്റെ ഒരു താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയവരും ഗവ. അംഗീകൃത പിജിഡിസിഎ പാസായവരും ആയിരിക്കണം. എംഎസ്സി കമ്പ്യൂട്ടർ സയൻസ്/എംസിഎ യോഗ്യതയുള്ളവർക്ക് മുഗണന.

ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡാറ്റ എന്നിവയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 27 ന് മൂന്ന് മണിക്ക് മുൻപായി, ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻആർഇജിഎസ്, സിവിൽ സ്റ്റേഷൻ കണ്ണൂർ-2 എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ mgregskannur@gmail.vom എന്ന ഇ-മെയിലിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04972767488

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272231/vacancy)