---
title: "അടക്കാത്തോട് എം.ജെ.എം ജുമാ മസ്ജിദിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272282/adakkathod"
published_at: "2025-02-23T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67babf6cef1ff_Picsart_25-02-23_11-53-10-606.jpg"
keywords: []
---

# അടക്കാത്തോട് എം.ജെ.എം ജുമാ മസ്ജിദിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി 

> **Lead Summary:** **കേളകം**:അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ

## Article Content

**കേളകം**:അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ

കണ്ണൂർ തദ്ദേശീയ പാരമ്പര്യ ചികിൽസാ വിഭാഗത്തിൻ്റെ സഹകരണത്തോടെ ആരോഗ്യബോധവൽക്കരണ ക്ലാസുകൾ,സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. നൂറുൽ ഹുദ മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേളകം പോലീസ് സബ് ഇൻസ്പെക്ടർ പി.എം.റഷീദ് ഉൽഘാടനം നടത്തി.

മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് സിയാസ് യമാനി, അസിസ്റ്റൻ്റ് ഇമാംബാസിത് ഫാളിലി തുടങ്ങിയവർ സംസാരിച്ചു.എം.ജെ.എം കമ്മറ്റി സിക്രട്ടറി എൻ.എ . താജുദ്ദീൻ അദ്യക്ഷത വഹിച്ചു.നൂറുൽ ഹുദാ മദ്രസ പി.ടി.എ പ്രസിഡണ്ട് അബ്ദുൽ അസീസ് സ്വഗതവും ,അർസൽ അസിബിൻ മുഹമ്മദലി നന്ദിയും പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എൻ.ബിനു, തദ്ദേശീയ പാരമ്പര്യ ചികിൽസാ വിഭാഗം സംസ്ഥാന സിക്രട്ടറി എൻ.ഇ .പവിത്രൻ ഗുരുക്കൾ തുടങ്ങിയവർ ക്ലാസെടുത്തു.

ആയുർവേദ -പാരമ്പര്യ ചികിൽസ വിഭാഗം വിദഗ്ദരായ ഷൈലേഷ് ഗുരുക്കൾ കതിരൂർ, കയനി രാജൻ മട്ടന്നൂർ, കണ്ണൂർ ടി.കെ.സുനീഷ് വൈദ്യർ, വെളിമാനം അജിത് കുമാർ വൈദ്യർ, സതി വൈദ്യ കേളകം തുടങ്ങിയവർ ക്യാമ്പിലെ രോഗികൾക്ക് ചികിൽസ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272282/adakkathod)