---
title: "കണിച്ചാർ പഞ്ചായത്ത് ആദിവാസി വയോധികർക്കുള്ള കട്ടിൽവിതരണം നടത്തി "
english_title: "Bed donation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27232/bed-donation"
published_at: "2022-02-19T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210b9dbeafe8_Picsart_22-02-19_15-06-57-762.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് ആദിവാസി വയോധികർക്കുള്ള കട്ടിൽവിതരണം നടത്തി 

> **Lead Summary:** കണിച്ചാർ: പട്ടിക ജാതി പട്ടിക വർഗ വികസന ഫണ്ട് ഉപയോഗിച്ച് കണിച്ചാർ പഞ്ചായത്തിലെ ആദിവാസി വയോധികർക്കുള്ള കട്ടിൽവിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

## Article Content

കണിച്ചാർ: പട്ടിക ജാതി പട്ടിക വർഗ വികസന ഫണ്ട് ഉപയോഗിച്ച് കണിച്ചാർ പഞ്ചായത്തിലെ ആദിവാസി വയോധികർക്കുള്ള കട്ടിൽവിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമ്മാൻ ജോജൻ എടത്താഴെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജിമ്മി അബ്രഹാം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.കെ നിഷ തുടങ്ങിയവർ സംബന്ധിച്ചു.

4,158 രൂപ വിലയുള്ള 37 കട്ടിലുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27232/bed-donation)