---
title: "ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടു മർദ്ദിച്ചെന്ന് യുവതിയുടെ പരാതി: ഉളിക്കലിൽ കേസെടുത്ത് പോലീസ്"
english_title: "Domestic violence in ulickal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272343/domestic-violence-in-ulickal"
published_at: "2025-02-23T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67baf10204039_ulik.jpg"
keywords: []
---

# ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടു മർദ്ദിച്ചെന്ന് യുവതിയുടെ പരാതി: ഉളിക്കലിൽ കേസെടുത്ത് പോലീസ്

> **Lead Summary:** ഇരിട്ടി: ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടു മർദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ കേസെടുത്ത് ഉളിക്കൽ പോലീസ്. വയത്തൂർ സ്വദേശി അഖിൽ, ഭർതൃമാതാവ് അജിത എന്നിവർക്കെതിരെയാണ് പരാതി. കഴുത്തിൽ ബെൽറ്റ് കൊണ്ട് മുറുക്കിയശേഷം ചെവിക്ക് ശക്തമായി അടിച്ചു. വീട്ടിൽ പൂട്ടിയിട്ട് തുടർച്ചയായി മൂന്നുദിവസം മർദ്ദിച്ചെന്നാണ് യുവതി പരാതി നൽകിയത്. യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഎൻഎസ് 126,118,351 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്

## Article Content

ഇരിട്ടി: ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടു മർദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ കേസെടുത്ത് ഉളിക്കൽ പോലീസ്. വയത്തൂർ സ്വദേശി അഖിൽ, ഭർതൃമാതാവ് അജിത എന്നിവർക്കെതിരെയാണ് പരാതി. കഴുത്തിൽ ബെൽറ്റ് കൊണ്ട് മുറുക്കിയശേഷം ചെവിക്ക് ശക്തമായി അടിച്ചു. വീട്ടിൽ പൂട്ടിയിട്ട് തുടർച്ചയായി മൂന്നുദിവസം മർദ്ദിച്ചെന്നാണ് യുവതി പരാതി നൽകിയത്. യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഎൻഎസ് 126,118,351 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272343/domestic-violence-in-ulickal)