---
title: "പുള്ളിപ്പുലി കാക്കയങ്ങാട് കേബിൾ കുരുക്കിൽ പെട്ട സംഭവം: സ്ഥലം ഉടമ ഹാജരാകാൻ നോട്ടീസ്"
english_title: "Leopard cable stuck incident: case against Land owner "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272482/leopard-cable-stuck-incident-case-aganist-land-owner"
published_at: "2025-02-24T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc08ae7b860_A_News_photo_mn.jpg"
keywords: []
---

# പുള്ളിപ്പുലി കാക്കയങ്ങാട് കേബിൾ കുരുക്കിൽ പെട്ട സംഭവം: സ്ഥലം ഉടമ ഹാജരാകാൻ നോട്ടീസ്

> **Lead Summary:** കാക്കയങ്ങാട്: പുള്ളിപ്പുലി കാക്കയങ്ങാട് കേബിൾ കുരുക്കിൽ പെട്ട സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്ത കേസിൽ സ്ഥലം ഉടമ പ്രകാശനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മാർച്ച് 3 ന് രാവിലെ 10 മണിക്ക് കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ആറാം തീയതിയായിരുന്നു കാക്കയങ്ങാട് ടൗണിന് അടുത്ത് പ്രകാശന്റെ കൃഷി സ്ഥലത്ത് പുള്ളിപ്പുലി കേബിൾ കുരുക്കിൽ പെട്ടത്. 7 മണിക്കൂറോളം ജനങ്ങളെ ഭീതിയിലാക്കിയ ആൺപുലിയെ വയനാട്ടിൽ നിന്നെത്തിയ മയക്കുവെടി വിദഗ്ധൻ ഡോ.അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു വെടിവച്ചു പിടികൂടിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമം u/s, 9, 29, 39 0 06-01-2025, വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

## Article Content

കാക്കയങ്ങാട്: പുള്ളിപ്പുലി കാക്കയങ്ങാട് കേബിൾ കുരുക്കിൽ പെട്ട സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്ത കേസിൽ സ്ഥലം ഉടമ പ്രകാശനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മാർച്ച് 3 ന് രാവിലെ 10 മണിക്ക് കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ആറാം തീയതിയായിരുന്നു കാക്കയങ്ങാട് ടൗണിന് അടുത്ത് പ്രകാശന്റെ കൃഷി സ്ഥലത്ത് പുള്ളിപ്പുലി കേബിൾ കുരുക്കിൽ പെട്ടത്. 7 മണിക്കൂറോളം ജനങ്ങളെ ഭീതിയിലാക്കിയ ആൺപുലിയെ വയനാട്ടിൽ നിന്നെത്തിയ മയക്കുവെടി വിദഗ്ധൻ ഡോ.അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു വെടിവച്ചു പിടികൂടിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമം u/s, 9, 29, 39 0 06-01-2025, വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272482/leopard-cable-stuck-incident-case-aganist-land-owner)