---
title: "വളയഞ്ചാലിലെ ആറളം വന്യജീവി സങ്കേതം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി"
english_title: "Marchatvalayamchal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272567/marchatvalayamchal"
published_at: "2025-02-24T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc3ec9ad487_1000061300.jpg"
keywords: []
---

# വളയഞ്ചാലിലെ ആറളം വന്യജീവി സങ്കേതം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** **ആറളം : **ആദിവാസി ഗോത്ര ജന സഭയുടെയും , ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും നേതൃത്വത്തിൽ വളയഞ്ചാലിലെ ആറളം വന്യജീവി സങ്കേതം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.മാർച്ച് ഏ.ഡി.എം.എസ് പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ ഉൽഘാടനം ചെയ്തു.

## Article Content

**ആറളം : **ആദിവാസി ഗോത്ര ജന സഭയുടെയും , ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും നേതൃത്വത്തിൽ വളയഞ്ചാലിലെ ആറളം വന്യജീവി സങ്കേതം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.മാർച്ച് ഏ.ഡി.എം.എസ് പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ ഉൽഘാടനം ചെയ്തു.

ആറളം ഫാമിലേത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. മൂവായിരത്തിലേറെ ആദിവാസി കുടുംബങ്ങളെ ആറളം ഫാം വന്യജീവി കേന്ദ്രത്തിന് ചേർന്ന് താമസിപ്പിച്ചിട്ടും . ആദിവാസി കുടുംബങ്ങളുടെ ജീവനും കൃഷി ഭൂമിയും സംരക്ഷിക്കുന്നതിന് സംവിധാനമൊരുക്കാതെ ആനക്കലിക്ക് വിട്ടു കൊടുക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ആദിവാസി പുനരധിവാസ മിഷൻ ജില്ല ചെയർമാൻ എന്ന നിലയിൽ ജില്ല കലക്ടർക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. ആന മതിൽ നിർമ്മാണ ആവശ്യങ്ങൾ ഉയർന്നിട്ട് വർഷങ്ങൾ പിന്നിട്ടതിനെ തുടർന്നാണ് ഒരു വർഷം മുമ്പ് ആന മതിൽ നിർമ്മാണമാരംഭിച്ചുവെങ്കിലും കാൽഭാഗം പണി പോലും പൂർത്തികരിച്ചിട്ടില്ല.

ആദിവാസികളുടെ ജീവൻ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആദിവാസി പുനരധിവാസ മിഷന്റെ കൂടി ഉത്തരവാദിത്തമാണെന്നിരിക്കെ വനം വകുപ്പിനെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടുകയാണ് ഫാമിൽ തമ്പടിച്ച ആനകളെ വനത്തിലേക്ക് തുരത്തി അടിയന്തിര പ്രാധാന്യത്തോടെ ഇലക്ട്രിക്കൽ ഫെ ൻ സിംഗ് സ്ഥാപിക്കുകയും . ആൾ താമസമില്ലാത്ത പ്ലോട്ടുകളിലെ അടിക്കാടുകൾ തെളിച്ച് ആനകൾക്ക് ഒളിഞ്ഞ് നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും, ആർ.ആർ .ടി ഓഫീസ് പരിസരത്ത് നടന്ന ആക്രമണമായിട്ടു കൂടി ഇവരുടെ സേവനം ലഭ്യമായിട്ടില്ലെന്നും ഈ ഓഫീസിന്റെ നിലനിർത്തണോ എന്ന് പരിശോധിക്കണമെന്നും ആറളം വന്യജീവി കേന്ദ്രത്തിലേക്ക് ആദിവാസി ദലിത് മുന്നേറ്റ സമിതി, ആദിവാസി ഗോത്ര ജന സഭ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ടി.സി. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഭാസ്കരൻ തലക്കുളം, ബിന്ദു രാജൻ, അശ്വതി അശോകൻ , രാജൻ പെരുന്തനം , സുന്ദരൻമോഹനൻ , സിനി ഷാജി   തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272567/marchatvalayamchal)