---
title: "'പറവകൾക്കൊരു തണ്ണീർകുടം' പദ്ധതി ആറളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി"
english_title: "Aaralamghss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272600/aaralamghss"
published_at: "2025-02-24T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc5a393ecf9_1000061469.jpg"
keywords: []
---

# 'പറവകൾക്കൊരു തണ്ണീർകുടം' പദ്ധതി ആറളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി

> **Lead Summary:** **ഇരിട്ടി : **സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ ആഭിമുഖ്യത്തിൽവെന്തുരുകുന്ന വേനൽ ചൂടിൽ വീടുകൾതോറും പക്ഷികൾക്ക് കുടിവെള്ളം ഒരുക്കുന്ന പറവകൾക്കൊരു തണ്ണീർകുടം പദ്ധതി ആറളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കേഡറ്റുകൾ സ്വന്തം വീട്ടിൽ പക്ഷികൾക്കായി കുടിവെള്ളം ഒരുക്കുന്നതാണ് പദ്ധതി .

## Article Content

**ഇരിട്ടി : **സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ ആഭിമുഖ്യത്തിൽവെന്തുരുകുന്ന വേനൽ ചൂടിൽ വീടുകൾതോറും പക്ഷികൾക്ക് കുടിവെള്ളം ഒരുക്കുന്ന പറവകൾക്കൊരു തണ്ണീർകുടം പദ്ധതി ആറളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കേഡറ്റുകൾ സ്വന്തം വീട്ടിൽ പക്ഷികൾക്കായി കുടിവെള്ളം ഒരുക്കുന്നതാണ് പദ്ധതി .

ആറളം ഗ്രാമപഞ്ചായത്തംഗം ഷൈൻ ബാബു ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡണ്ട് ജസീല ടി കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ നിർദ്ദേശങ്ങൾ നൽകി.കോഡിനേറ്റർ സക്കരിയ വിളക്കോട് പദ്ധതി വിശദീകരിച്ചു.

റഫ്ഷാ സി , അജേഷ് പി ജി, ഷീന മാത്യു, ശഹർബാന കെ എ , സ്മിത കെ എം, സിനി വർഗീസ്, സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272600/aaralamghss)