---
title: "തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിസ്‌റ്റേഴ്‌സിന് ക്ലാസ്സുകള്‍ ആരംഭിച്ചു"
english_title: "Classes for sisters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27262/classes-for-sisters"
published_at: "2022-02-19T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210e1ca29f90_Picsart_22-02-19_17-55-33-917.jpg"
keywords: []
---

# തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിസ്‌റ്റേഴ്‌സിന് ക്ലാസ്സുകള്‍ ആരംഭിച്ചു

> **Lead Summary:** പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ , കാസര്‍കോട് മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട സിസ്‌റ്റേഴ്‌സിന് ക്ലാസ്സുകള്‍ ആരംഭിച്ചു. ഇരിട്ടി സെന്റ് ജോസഫ് ചര്‍ച്ച് അങ്കണത്തില്‍ അഗ്നിരക്ഷാ നിലയത്തിന്റെ നേതത്വത്തില്‍ വിവിധ ജീവന്‍ രക്ഷാ ക്ലാസ്സുകള്‍ നല്‍കി.

## Article Content

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ , കാസര്‍കോട് മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട സിസ്‌റ്റേഴ്‌സിന് ക്ലാസ്സുകള്‍ ആരംഭിച്ചു. ഇരിട്ടി സെന്റ് ജോസഫ് ചര്‍ച്ച് അങ്കണത്തില്‍ അഗ്നിരക്ഷാ നിലയത്തിന്റെ നേതത്വത്തില്‍ വിവിധ ജീവന്‍ രക്ഷാ ക്ലാസ്സുകള്‍ നല്‍കി.

വീടുകളില്‍ വിവിധ രോഗങ്ങളാലും പ്രായാധിക്കവും മൂലം കഷ്ടപ്പെടുന്ന പാലിയേറ്റീവ് രോഗികള്‍ക്ക് ആശ്വാസമായി തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മികച്ച സ്വാന്തന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കൂടുതല്‍ യുവതീ യുവാക്കള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിട്ടുമുണ്ട്. ഇത്തരത്തില്‍ മുന്നോട്ട് വരുന്നവര്‍ക്ക് പ്രാഥമികവും ശരിയായ രീതിയിലുമുള്ള ചികിത്സാ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ആളുകളെ സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് ടി.എസ്.എസ്.എസ് ന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ക്ലാസ്സുകള്‍ നല്‍കിവരുന്നത്. ഡിസാസ്റ്റര്‍ ആക്ടിവിറ്റികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ പരിചയപ്പെടുത്തല്‍, ഫയര്‍ഫോഴ്‌സിന്റെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തല്‍ , മുറിവ് ഡ്രസ്സിംഗ് തുടങ്ങിയ വിവിധ തലങ്ങളാണ് ക്ലാസ്സുകളിലൂടെ നല്‍കുന്നത്. ഇരിട്ടി സെന്റ് ജോസഫ് പള്ളി അങ്കണത്തില്‍ തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബെന്നി നിരപ്പേലിന്റെ നേതൃത്വത്തിലാണ് പരിശീലനം പരിപാടികള്‍ നടത്തിവരുന്നത്.

ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ ജീവന്‍ രക്ഷാ ക്ലാസ്സുകള്‍ക്ക് പേരാവൂര്‍ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.വി. ബെന്നി, ഇരിട്ടി നിലയത്തിലെ ഫയര്‍ ഓഫീസര്‍മാരായ പി.ആര്‍. സന്ദീപ്, നൗഷാദ് പി.എച്ച്, ആര്‍.പി.ബെഞ്ചമിന്‍, സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഡോളമി കുര്യാച്ചന്‍ നേതൃത്വം വഹിച്ചു. വരും ദിവസങ്ങളില്‍ ടി.എസ്.എസ്.എസിന്റെ വിവിധ ക്ലാസ്സുകള്‍ നല്‍കുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27262/classes-for-sisters)