---
title: "തിരുവനന്തപുരത്ത് യുവാവ് പെണ്‍സുഹൃത്തിനേയും സഹോദരനേയും വെട്ടിക്കൊന്നു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272645/thiruvanaththapuram"
published_at: "2025-02-24T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc867d8b0f7_download_(11).jpeg"
keywords: []
---

# തിരുവനന്തപുരത്ത് യുവാവ് പെണ്‍സുഹൃത്തിനേയും സഹോദരനേയും വെട്ടിക്കൊന്നു

> **Lead Summary:** തിരുവനന്തപുരം : തലസ്ഥാനത്ത് വെഞ്ഞാറമൂടില്‍ യുവാവ് പെണ്‍സുഹൃത്തിനേയും സഹോദരനേയും വെട്ടി കൊലപ്പെടുത്തി. 23കാരന്‍ അസ്‌നാന്‍ പോലീസില്‍ കീഴടങ്ങി. ആറുപേരെ വെട്ടിയതായി ഇയാള്‍ പോലീസിനോടു പറഞ്ഞു.

## Article Content

തിരുവനന്തപുരം : തലസ്ഥാനത്ത് വെഞ്ഞാറമൂടില്‍ യുവാവ് പെണ്‍സുഹൃത്തിനേയും സഹോദരനേയും വെട്ടി കൊലപ്പെടുത്തി. 23കാരന്‍ അസ്‌നാന്‍ പോലീസില്‍ കീഴടങ്ങി. ആറുപേരെ വെട്ടിയതായി ഇയാള്‍ പോലീസിനോടു പറഞ്ഞു.

മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൂടുതല്‍ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ച സഹോദരിയുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272645/thiruvanaththapuram)