---
title: "വാട്ടർ അതോറിറ്റിയിൽ ശമ്പളം പരിഷ്ക്കരിക്കണം : അഡ്വ. മാർട്ടിൻ ജോർജ്"
english_title: "Water authority"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27268/water-authority"
published_at: "2022-02-19T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210e9421b96d_Picsart_22-02-19_18-27-27-770.jpg"
keywords: []
---

# വാട്ടർ അതോറിറ്റിയിൽ ശമ്പളം പരിഷ്ക്കരിക്കണം : അഡ്വ. മാർട്ടിൻ ജോർജ്

> **Lead Summary:** കണ്ണൂർ: കേരളാ വാട്ടർ അതോറിറ്റിയിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണമെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അവശ്യപ്പെട്ടു. കണ്ണൂർ വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസിന് മുമ്പിൽ കേരളാ വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ.എൻ .റ്റി.യു.സി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

## Article Content

കണ്ണൂർ: കേരളാ വാട്ടർ അതോറിറ്റിയിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണമെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അവശ്യപ്പെട്ടു. കണ്ണൂർ വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസിന് മുമ്പിൽ കേരളാ വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ.എൻ .റ്റി.യു.സി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

പതിനൊന്നാം ശബള പരിഷ്ക്കരണ കമ്മീഷൻ 29 - 01 - 2021 ൽ നൽകിയ റിപ്പോർട്ട് പ്രകാരം 10-2-2021 ൽ സർക്കാർ ജീവനക്കാർക്ക് ശബള പരിഷ്ക്കരണം അനുവദിച്ച് ഉത്തരവായി എന്നാൽ ഇതേ ശബള കമ്മീഷൻ തന്നെ നൽകിയ വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശബള പരിഷ്ക്കരണത്തിനായിട്ടുള്ള റിപ്പോർട്ട് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് നിഷേധിച്ചിരിക്കുകയാണ്.

കണ്ണൂർ വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ നടന്ന ഉപവാസ സമരം കണ്ണൂർ ഡി. സി. സി പ്രസിഡന്റ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു .കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി. വി ഫെമി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി റെജി സ്വാഗതവും ജില്ലാ ട്രഷറർ കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ബേബി ആന്റണി,എ.എൻ രാജേഷ്,ടി.പി സഞ്ജയ് ,ജംസൺ ജേക്കബ്, വിനോദ് ഇരവിൽ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഐ. ഐൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ്ജ് പ്ലാത്തോട്ടം സത്യാഗ്രഹികൾക്ക് നാരങ്ങാ വെള്ളം നൽകി സത്യാഗ്രഹം അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27268/water-authority)