---
title: "ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ   പഠനോത്സവം പരിപാടി നടന്നു"
english_title: "Padanolsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272828/padanolsavam"
published_at: "2025-02-25T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd90a4eb180_1000061685.jpg"
keywords: []
---

# ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ   പഠനോത്സവം പരിപാടി നടന്നു

> **Lead Summary:** **ആറളം : **പഠനോത്സവംവിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിനും പഠന മികവുകൾ സമൂഹത്തിൽഎത്തിക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പഠനോത്സവം പരിപാടി ആറളം ഗവ . ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ആറളം ഗ്രാമപഞ്ചായത്തംഗം ഷീബ രവി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ഷൈൻ ബാബു അധ്യക്ഷത വഹിച്ചു.സക്കരിയ വിളക്കോട് വിഷയാവതരണം നടത്തി.

## Article Content

**ആറളം : **പഠനോത്സവംവിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിനും പഠന മികവുകൾ സമൂഹത്തിൽഎത്തിക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പഠനോത്സവം പരിപാടി ആറളം ഗവ . ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ആറളം ഗ്രാമപഞ്ചായത്തംഗം ഷീബ രവി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ഷൈൻ ബാബു അധ്യക്ഷത വഹിച്ചു.സക്കരിയ വിളക്കോട് വിഷയാവതരണം നടത്തി.

പ്രഥമാധ്യാപകൻ ഹാഷിം പി സ്വാഗതവുംകോഡിനേറ്റർ സവിത പി സി നന്ദിയും പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി റീന ഫിലിപ്പ് സീനിയർ അധ്യാപകരായ പവിത്രൻ എം , ബിനി ടി എസ് തുടങ്ങിയവർ സംസാരിച്ചു.സാമൂഹ്യ, ശാസ്ത്ര ,ഗണിത, പ്രവൃത്തി പരിചയ , സാങ്കേതികവിദ്യമികവുകളുടെയും കുട്ടികൾ തയ്യാറാക്കിയ വിവിധ പതിപ്പുകളുടെയും പ്രദർശനം നടന്നു.വിവിധ വിഷയങ്ങളിലുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു.ശാസ്ത്രമേളയിൽ മികച്ച പ്രകടം നടത്തിയ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272828/padanolsavam)