---
title: "അടക്കാത്തോട് ടൌൺ സൗന്ദര്യവൽക്കരണ പദ്ധതിക്ക് ബുധനാഴ്ച്ച തുടക്കമാവും"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272876/adakkathod"
published_at: "2025-02-25T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bdca68accd5_IMG-20250225-WA0023.jpg"
keywords: []
---

# അടക്കാത്തോട് ടൌൺ സൗന്ദര്യവൽക്കരണ പദ്ധതിക്ക് ബുധനാഴ്ച്ച തുടക്കമാവും

> **Lead Summary:** **അടക്കാത്തോട്**:മലയോര മേഖലയുടെ സിരാ കേന്ദ്രമായ അടക്കാത്തോട് ടൌൺ സൗന്ദര്യവൽക്കരണ പദ്ധതിക്ക് ബുധനാഴ്ച്ച തുടക്കമാവും.

## Article Content

**അടക്കാത്തോട്**:മലയോര മേഖലയുടെ സിരാ കേന്ദ്രമായ അടക്കാത്തോട് ടൌൺ സൗന്ദര്യവൽക്കരണ പദ്ധതിക്ക് ബുധനാഴ്ച്ച തുടക്കമാവും.

ഗ്രാമപഞ്ചായത്തിൻ്റെയും, വ്യാപാരി വ്യവസായി ഏകോപന സമിതി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ചുമട്ട് തൊഴിലാളി - ഓട്ടോറിക്ഷ -ടാക്സി തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ടൗൺ സൗന്ദര്യവൽക്കരണ പരിപാടി ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ഉൽഘാടനം നടത്തും. ചെടികൾ നട്ട് പിടിപ്പിച്ചും, ടൗൺ ശുചീകരണം നടത്തിയും ടൗണിനെ സുന്ദരമായി നിലനിർത്താനുള്ള നടപടികൾ ആസൂത്രണം ചെയ്ത നടപ്പാക്കാൻ തീരുമാനമായി.മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് കുറ്റകരമാണെന്നും ,മാലിന്യങ്ങൾ ടൗണിലെ വെയിസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272876/adakkathod)