---
title: "ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം"
english_title: "Aralam Govt. Study Festival at Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272907/aralam-govt-study-festival-at-higher-secondary-school"
published_at: "2025-02-25T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bde44ec436b_WhatsApp_Image_2025-02-25_at_21.03.10.jpeg"
keywords: []
---

# ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം

> **Lead Summary:** ആറളം: പഠനോത്സവം വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിനും പഠന മികവുകൾ സമൂഹത്തിൽ എത്തിക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പഠനോത്സവം പരിപാടി ആറളം ഗവ . ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ആറളം ഗ്രാമപഞ്ചായത്തംഗം ഷീബ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷൈൻ ബാബു അധ്യക്ഷത വഹിച്ചു. സക്കരിയ വിളക്കോട് വിഷയാവതരണം നടത്തി. പ്രഥമാധ്യാപകൻ ഹാഷിം പി സ്വാഗതവും കോഡിനേറ്റർ സവിത പി സി നന്ദിയും പറഞ്ഞു.

## Article Content

ആറളം: പഠനോത്സവം വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിനും പഠന മികവുകൾ സമൂഹത്തിൽ എത്തിക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പഠനോത്സവം പരിപാടി ആറളം ഗവ . ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ആറളം ഗ്രാമപഞ്ചായത്തംഗം ഷീബ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷൈൻ ബാബു അധ്യക്ഷത വഹിച്ചു. സക്കരിയ വിളക്കോട് വിഷയാവതരണം നടത്തി. പ്രഥമാധ്യാപകൻ ഹാഷിം പി സ്വാഗതവും കോഡിനേറ്റർ സവിത പി സി നന്ദിയും പറഞ്ഞു.

സ്റ്റാഫ് സെക്രട്ടറി റീന ഫിലിപ്പ് സീനിയർ അധ്യാപകരായ പവിത്രൻ എം , ബിനി ടി എസ് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യ, ശാസ്ത്ര ,ഗണിത, പ്രവൃത്തി പരിചയ , സാങ്കേതികവിദ്യ മികവുകളുടെയും കുട്ടികൾ തയ്യാറാക്കിയ വിവിധ പതിപ്പുകളുടെയും പ്രദർശനം നടന്നു. വിവിധ വിഷയങ്ങളിലുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു. ശാസ്ത്രമേളയിൽ മികച്ച പ്രകടം നടത്തിയ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272907/aralam-govt-study-festival-at-higher-secondary-school)