---
title: "കൃത്രിമകാല്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272947/applynow"
published_at: "2025-02-26T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67be76dfe55e9_download_(2).png"
keywords: []
---

# കൃത്രിമകാല്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയായ എംപിലാഡ്‌സില്‍ കൃത്രിമകാല്‍ നല്‍കുന്നതിന് മാട്ടൂല്‍ ഗ്രാമപഞ്ചായത്തില്‍ മാട്ടൂല്‍ വില്ലേജില്‍ തങ്ങളെപ്പള്ളിയില്‍ സ്ഥിര താമസക്കാരായ 40 ശതമാനമോ അതിലധികമോ വൈകല്യമുള്ള ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കൃത്രിമകാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സി.ഡി.പി.ഒയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ - 0497 2997811, 8281999015

## Article Content

കണ്ണൂർ : രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയായ എംപിലാഡ്‌സില്‍ കൃത്രിമകാല്‍ നല്‍കുന്നതിന് മാട്ടൂല്‍ ഗ്രാമപഞ്ചായത്തില്‍ മാട്ടൂല്‍ വില്ലേജില്‍ തങ്ങളെപ്പള്ളിയില്‍ സ്ഥിര താമസക്കാരായ 40 ശതമാനമോ അതിലധികമോ വൈകല്യമുള്ള ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കൃത്രിമകാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സി.ഡി.പി.ഒയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ - 0497 2997811, 8281999015

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272947/applynow)