---
title: "അഖിലേന്ത്യാ കിസാൻ സഭ കർഷക രക്ഷായാത്രയ്ക്ക് കീഴ്പ്പള്ളിയിൽ സ്വീകരണം നൽകി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272996/iritty"
published_at: "2025-02-26T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bea845568e4_IMG-20250226-WA0016.jpg"
keywords: []
---

# അഖിലേന്ത്യാ കിസാൻ സഭ കർഷക രക്ഷായാത്രയ്ക്ക് കീഴ്പ്പള്ളിയിൽ സ്വീകരണം നൽകി

> **Lead Summary:** **ഇരിട്ടി** : അഖിലേന്ത്യാ കിസാൻ സഭ കർഷക രക്ഷായാത്രയ്ക്ക് കീഴ്പ്പള്ളിയിൽ സ്വീകരണം നൽകി. കങ്കാണിപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിനക്ക് നിർത്തുമെന്നും ആറളം കാർഷിക ഫാമിനെ സ്വകാര്യവൽക്കരിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്നും മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണണമെന്നും അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു.

## Article Content

**ഇരിട്ടി** : അഖിലേന്ത്യാ കിസാൻ സഭ കർഷക രക്ഷായാത്രയ്ക്ക് കീഴ്പ്പള്ളിയിൽ സ്വീകരണം നൽകി. കങ്കാണിപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിനക്ക് നിർത്തുമെന്നും ആറളം കാർഷിക ഫാമിനെ സ്വകാര്യവൽക്കരിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്നും മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണണമെന്നും അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുപുഴയിൽ നിന്ന് ആരംഭിച്ച കർഷക രക്ഷാ യാത്രയുടെ സ്വീകരണ പരിപാടിയുടെ ഭാഗമായാണ് അഖിലേന്ത്യ കിസാൻ സഭ ആവശ്യം ഉയർത്തിയത്. ഇടപ്പള്ളിയിൽ നടന്ന സ്വീകരണത്തിൽ ജാഥ അംഗങ്ങളായ എ പ്രദീപൻ , പി കെ മധുസൂദനൻ , കെ വി ഗോപിനാഥ് , ശാന്ത പയ്യെരട്ട, കണ്ണാടിയൻ ഭാസ്കരൻ , പായം ബാബുരാജ്, ഉത്തമൻ വേലികാത്ത്, കെ പി കുഞ്ഞികൃഷ്ണൻ , പി കെ സന്തോഷ്, തുടങ്ങിയവർ സംസാരിച്ചു സംഘാടകസമിതി കൺവീനർ ശങ്കർ സ്റ്റാലിൻ സ്വാഗതവും ചെയർമാൻ കെ ബി ഉത്തമൻ അധ്യക്ഷത വഹിച്ചു. സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ജാഥാ ലീഡർ സി പി ഷൈജൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272996/iritty)