---
title: "ദ്വിദിന ശില്പശാല 'കന്നോവേഷന്‍ 3.0' സംഘടിപ്പിച്ചു"
english_title: "Connovation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273077/connovation"
published_at: "2025-02-26T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bedccfd7577_1000062043.jpg"
keywords: []
---

# ദ്വിദിന ശില്പശാല 'കന്നോവേഷന്‍ 3.0' സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂര്‍ : **കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഇന്നൊവേഷന്‍ ഇന്‍ക്യുബേഷന്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി ദ്വിദിന ശില്പശാല 'കന്നോവേഷന്‍ 3.0' സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസില്‍ നടന്ന പരിപാടി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ.കെ സാജു ഉദ്ഘാടനം ചെയ്തു. എമറൈറ്റ്‌സ് സ്ഥാപകന്‍ അജിത്ത് ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പത്ത് സെഷനുകളിലായി വിവിധ മേഖലകളിലെ വിദഗ്ധരായ 50 ഓളം സംരംഭകര്‍ ആശയങ്ങള്‍ പങ്കുവച്ചു. വിവിധ ജില്ലകളില്‍ നിന്നായി നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. യുവ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പത്ത് സെഷനുകളിലായി വിവിധ മേഖലകളില്‍ വിദഗ്ധരായ 50 ഓളം സംരംഭകര്‍ ആശയങ്ങള്‍ പങ്കുവച്ചു.

## Article Content

**കണ്ണൂര്‍ : **കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഇന്നൊവേഷന്‍ ഇന്‍ക്യുബേഷന്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി ദ്വിദിന ശില്പശാല 'കന്നോവേഷന്‍ 3.0' സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസില്‍ നടന്ന പരിപാടി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ.കെ സാജു ഉദ്ഘാടനം ചെയ്തു. എമറൈറ്റ്‌സ് സ്ഥാപകന്‍ അജിത്ത് ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പത്ത് സെഷനുകളിലായി വിവിധ മേഖലകളിലെ വിദഗ്ധരായ 50 ഓളം സംരംഭകര്‍ ആശയങ്ങള്‍ പങ്കുവച്ചു. വിവിധ ജില്ലകളില്‍ നിന്നായി നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. യുവ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പത്ത് സെഷനുകളിലായി വിവിധ മേഖലകളില്‍ വിദഗ്ധരായ 50 ഓളം സംരംഭകര്‍ ആശയങ്ങള്‍ പങ്കുവച്ചു.

'സംരംഭകത്വത്തിലെ ഭാവി പ്രവണതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശന്‍, നിഫ്റ്റ് ഡയറക്ടര്‍ അഖില്‍ കുമാര്‍ കുല്‍ക്ഷേത്ര, കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ടി പ്രദീപ് കുമാര്‍, കെല്‍ട്രോണ്‍ എം ഡി കെ.ജി കൃഷ്ണകുമാര്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.കെ രമേഷ് കുമാര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, എന്‍ ഐ ടി കാലിക്കറ്റ് - ടിബിഐ സിഇഒ ഡോ. പ്രീതി മണ്ണിലേടം എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 'വനിതാ സംരംഭകത്വ വികസനം' എന്ന വിഷയത്തില്‍ പ്രൊഫ. എസ്. വന്ദന, അസിസ്റ്റന്റ് പ്രൊഫ. നിഫ്റ്റ് മുക്തി സുമംഗല, സിഇഒ ബ്ലു പര്‍പ്പിള്‍ കണ്‍സള്‍ട്ടന്‍സി വിനിത ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം തവണയാണ് 'കന്നോവേഷന്‍' പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ ആദ്യമായാണ് സംരംഭകര്‍ക്കായി ഒരു യൂണിവേഴ്‌സിറ്റി ശില്പശാല സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍ക്യുബേഷന്‍ സെന്ററിന് കീഴില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്തുനിന്നുമായി 75 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ജോബി കെ ജോസ്, സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. അശോകന്‍, ഡോ. കെ.പി അനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273077/connovation)