---
title: "തളിപ്പറമ്പിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ"
english_title: "Arrestedatthalipparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273106/arrestedatthalipparamba"
published_at: "2025-02-26T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bef64e6f877_1000062077.jpg"
keywords: []
---

# തളിപ്പറമ്പിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പിലെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ യുവാവ് അറസ്റ്റിൽ. കർണാടക ഗുങ്കര തേൻഗുണ്ടി സ്വദേശിയും കുറുമാത്തൂർ ചൊറുക്ക ളയിൽ താമസക്കാരനുമായ മല്ലപ്പ എന്ന മല്ലു ആണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പിലെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ യുവാവ് അറസ്റ്റിൽ. കർണാടക ഗുങ്കര തേൻഗുണ്ടി സ്വദേശിയും കുറുമാത്തൂർ ചൊറുക്ക ളയിൽ താമസക്കാരനുമായ മല്ലപ്പ എന്ന മല്ലു ആണ് പിടിയിലായത്.

കല്ലുപണി ജോലി ചെയ്തു വരികയാണ് ഇയാൾ. ചൊറുക്കളയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ജോലിയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെത്തിയതായിരുന്നു യുവതി. ഈ സ്ഥാപനത്തിന്റെ മുകൾ നിലയിലാണ് മല്ലപ്പഉൾപ്പെടെയുള്ളഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത്.അവിടെനിന്നിറങ്ങിവന്ന് യുവതിയഅപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മല്ലപ്പയെഅറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273106/arrestedatthalipparamba)