---
title: "ആറളം ഫാം ആന തുരത്തൽ ആറ് ആനകളെ വനത്തിലേക്ക് തുരത്തി"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273180/aralam"
published_at: "2025-02-27T03:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf8efaac358_IMG-20250227-WA0002.jpg"
keywords: []
---

# ആറളം ഫാം ആന തുരത്തൽ ആറ് ആനകളെ വനത്തിലേക്ക് തുരത്തി

> **Lead Summary:** **ഇരിട്ടി** : ആറളം ഫാം പുനരധിവാസമേഖലയിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള ആനയോടിക്കൽ ദൗത്യം ഇന്നലെ രാവിലെ 7.30 മണി മുതൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ആറ് ആനകളെ വനത്തിലേക്ക് തുരത്തി . കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്ത്, ആറളം റെയ്ഞ്ച് അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്ത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനിൽ നിന്നും 45 ഓളം ജീവനക്കാരും പ്രൈമറി റെസ്പോൺസ് ടീം അംഗങ്ങളും പങ്കെടുക്കുത്തു. ദൗത്യ സംഘത്തിൽ 12 ബോർ ഗൺ, റൈഫിൾ, വാക്കി ടോക്കി എന്നിവയും ആനകളെ നിരീക്ഷിക്കുന്നതിനായി ഡ്രോൺ സംവിധാനവും ഉപയോഗപെടുത്തിയാണ് തുരത്തൽ നടത്തിയത് .

## Article Content

**ഇരിട്ടി** : ആറളം ഫാം പുനരധിവാസമേഖലയിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള ആനയോടിക്കൽ ദൗത്യം ഇന്നലെ രാവിലെ 7.30 മണി മുതൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ആറ് ആനകളെ വനത്തിലേക്ക് തുരത്തി . കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്ത്, ആറളം റെയ്ഞ്ച് അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്ത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനിൽ നിന്നും 45 ഓളം ജീവനക്കാരും പ്രൈമറി റെസ്പോൺസ് ടീം അംഗങ്ങളും പങ്കെടുക്കുത്തു. ദൗത്യ സംഘത്തിൽ 12 ബോർ ഗൺ, റൈഫിൾ, വാക്കി ടോക്കി എന്നിവയും ആനകളെ നിരീക്ഷിക്കുന്നതിനായി ഡ്രോൺ സംവിധാനവും ഉപയോഗപെടുത്തിയാണ് തുരത്തൽ നടത്തിയത് .

ആദ്യ ഘട്ടത്തിൽ ബ്ലോക്ക് 12, 13 നിന്നുള്ള ആനകളെയാണ് തുരത്തിയത്. ഒരു ടീം പൂക്കുണ്ട് മുതൽ പരിപ്പ്തോട് വരയുള്ള നിലവിലെ സോളാർ ഫെൻസിങ് ലൈനുകകളിൽ അറ്റകുറ്റ പണികൾ പൂർത്തിയാക്കി .പുനരധിവാസ മേഖലയിൽ നിന്നും ആറളം വന്യജീവി സങ്കേതത്തിലേക്ക് ആനയെ തുരത്തുന്നതുകൊണ്ട് ആറളം ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മൈക്ക് അനൌൺസ്മെന്റ് മുഖേനെ ജനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം നൽകുന്നുണ്ട് . പ്രദേശത്ത് മൂന്ന് ടീം രാത്രികാല പട്രോളിങ് നടത്തും . ആനയോടിക്കൽ ദൗത്യം ഇന്നും തുടരും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273180/aralam)