---
title: "കെ സി വൈ എം ഉപവാസ സമരം സമാപിച്ചു."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273185/iritty"
published_at: "2025-02-27T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bfb6952f0f6_IMG-20250227-WA0005.jpg"
keywords: []
---

# കെ സി വൈ എം ഉപവാസ സമരം സമാപിച്ചു.

> **Lead Summary:** **ഇരിട്ടി** : രണ്ട് ദിവസമായി എടൂർ ടൗണിൽ നടന്ന കെ സി വൈ എം തലശ്ശേരി അതിരൂപതയുടെ രാപ്പകൽ ഉപവാസ സമരം സമാപിച്ചു. ആനമതിൽ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുക, താൽക്കാലിക ഫെൻസിംഗ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുക, ആറളം ഫാമിൻ്റെ ഉള്ളിലെ വനഭൂമി വെട്ടിത്തെളിക്കുക, സർക്കാർ നിശ്ചയിച്ചിരിക്കുന്ന ധനസഹായം പൂർണ്ണ തോതിൽ നൽകുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്.

## Article Content

**ഇരിട്ടി** : രണ്ട് ദിവസമായി എടൂർ ടൗണിൽ നടന്ന കെ സി വൈ എം തലശ്ശേരി അതിരൂപതയുടെ രാപ്പകൽ ഉപവാസ സമരം സമാപിച്ചു. ആനമതിൽ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുക, താൽക്കാലിക ഫെൻസിംഗ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുക, ആറളം ഫാമിൻ്റെ ഉള്ളിലെ വനഭൂമി വെട്ടിത്തെളിക്കുക, സർക്കാർ നിശ്ചയിച്ചിരിക്കുന്ന ധനസഹായം പൂർണ്ണ തോതിൽ നൽകുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്.

കെസിവൈഎം സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിൽ സമര നായകരായ അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, കൗൺസിലർ ജോയൽ പിജെ, എടൂർ ഫൊറോന പ്രസിഡന്റ്‌ റോണിറ്റ് പള്ളിപ്പറമ്പിൽ എന്നിവർക്ക് നാരങ്ങാ നീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ സമരത്തിന് ഐക്യദാർഡ്യം അർപ്പിച്ച് സംസാരിച്ചു. എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി , രൂപതാ സമിതി ഭാരവാഹികൾ , ബിബിൻ പീടിയേക്കൽ, റോസ് തോട്ടത്തിൽ, അപർണ കാഞ്ഞിരക്കാട്ടുകുന്നേൽ, കെസിവൈഎം കുന്നോത്ത്, വെള്ളരിക്കുണ്ട്, വായാട്ടുപറമ്പ , പേരാവൂർ, തോമാപുരം, ചെറുപുഴ, പൈസക്കിരി, ചെമ്പന്തൊട്ടി, ചെമ്പേരി , ആലക്കോട്, മേരിഗിരി , എന്നീ ഫൊറോനകളും, മുൻരൂപതാ ഫൊറോന ഭാരവാഹികളും സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273185/iritty)