---
title: "സ്വ​യം വി​മാ​ന​മു​ണ്ടാ​ക്കി അ​തു പ​റ​ത്തി വി​സ്മ​യം സൃ​ഷ്ടി​ച്ച്‌ പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ന്‍."
english_title: "Boy constructed flight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27331/boy-constructed-flight"
published_at: "2022-02-20T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211a3bf34b8c_Picsart_22-02-20_07-43-06-838.jpg"
keywords: []
---

# സ്വ​യം വി​മാ​ന​മു​ണ്ടാ​ക്കി അ​തു പ​റ​ത്തി വി​സ്മ​യം സൃ​ഷ്ടി​ച്ച്‌ പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ന്‍.

> **Lead Summary:** ശ്രീ​ക​ണ്ഠ​പു​രം: സ്വ​യം വി​മാ​ന​മു​ണ്ടാ​ക്കി അ​തു പ​റ​ത്തി വി​സ്മ​യം സൃ​ഷ്ടി​ച്ച്‌ പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ന്‍.

## Article Content

ശ്രീ​ക​ണ്ഠ​പു​രം: സ്വ​യം വി​മാ​ന​മു​ണ്ടാ​ക്കി അ​തു പ​റ​ത്തി വി​സ്മ​യം സൃ​ഷ്ടി​ച്ച്‌ പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ന്‍.

ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ടോം ​റോ​ബി​യാ​ണ് ക​ളിവി​മാ​നം നി​ര്‍​മി​ച്ചു പ​റ​ത്തി​യ​ത്. കു​ഞ്ഞു​നാ​ള്‍ മു​ത​ല്‍ വി​മാ​ന​ങ്ങ​ളോ​ട് താ​ത്പ​ര്യ​മാ​യി​രു​ന്നു ടോ​മി​ന്.

മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്ബോ​ള്‍ ക​ളി​പ്പാ​ട്ട​ക്ക​ട​യി​ലെ അ​ല​മാ​ര​യി​ല്‍ ക​ണ്ട റി​മോ​ട്ട് വി​മാ​നം ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും വി​ല കേ​ട്ട അ​വ​ന്‍ മോ​ഹം മ​ന​സി​ലൊ​തു​ക്കി ക​ഴി​ഞ്ഞു. പി​ന്നീ​ടാ​ണ് സ്വ​ന്ത​മാ​യി ഒ​രു റി​മോ​ട്ട് വി​മാ​നം ഉ​ണ്ടാ​ക്കാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ച്‌ ടോം ​ആ​ലോ​ചി​ച്ചു​തു​ട​ങ്ങി​യ​ത്.

ചിലരോട് ചോ​ദി​ച്ചും ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ​ര​തി​യും വി​മാ​ന​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി. ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്ക​വെ ത​ന്‍റെ അ​ടു​ത്ത കൂ​ട്ടു​കാ​രു​മാ​യി ആ​ശ​യം പ​ങ്കു​വ​ച്ചു. അ​ങ്ങ​നെ ക​ഴി​ഞ്ഞ​ദി​വ​സം താ​ന്‍ സ്വ​ന്ത​മാ​യി ഉ​ണ്ടാ​ക്കി​യ വി​മാ​നം റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ചു പ​റ​ത്തി കൂ​ട്ടു​കാ​രെ​യും കു​ടും​ബ​ക്കാ​രെ​യും വി​സ്മ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു ടോം. ​അ​ന്നു പ​റ​ത്തി​യ വി​മാ​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍ ടോം.

​ചെ​ങ്ങ​ളാ​യി​യി​ല്‍ കാ​ര്‍​ഷി​ക ന​ഴ്സ​റി ന​ട​ത്തു​ന്ന ചെ​ങ്ങ​ളാ​യി പ​ഴ​യ ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ അ​ന​ന്ത​ക്കാ​ട്ട് റോ​ബി​യു​ടെ​യും ഇ​രി​ക്കൂ​ര്‍ ബി​ആ​ര്‍​സി സ്പെ​ഷ​ല്‍ അധ്യാപിക സു​ജാ​തയു​ടെ​യും മ​ക​നാ​ണ്. ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രാ​രെ​ങ്കി​ലും മ​ക​ന് നി​ര്‍​ദേ​ശ​ങ്ങ​ളും പ​രി​ശീ​ല​ന​ങ്ങ​ളും ന​ല്‍​കാ​ന്‍ അ​റി​ഞ്ഞെ​ത്തു​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27331/boy-constructed-flight)