---
title: "ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽ ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു"
english_title: "Mgcollegeiritti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273358/mgcollegeiritti"
published_at: "2025-02-27T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c04caba1fc1_1000062275.jpg"
keywords: []
---

# ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽ ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി :** ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിലെ IQAC യുടെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ കോളേജ് സെമിനാർ ഹാളിൽ ഗവേഷണ രീതി ശാസ്ത്രത്തെ കുറിച്ചുള്ള ദ്വിദിന ദേശീയ ശില്പശാലയും എസ്. പി. എസ്. എസ് ഉപയോഗിച്ചുള്ള ഡാറ്റാ വിശകലനത്തെ കുറിച്ചുള്ള പരിശീലനവും, 24,25 തീയതികളിലായി നടന്നു.

## Article Content

**ഇരിട്ടി :** ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിലെ IQAC യുടെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ കോളേജ് സെമിനാർ ഹാളിൽ ഗവേഷണ രീതി ശാസ്ത്രത്തെ കുറിച്ചുള്ള ദ്വിദിന ദേശീയ ശില്പശാലയും എസ്. പി. എസ്. എസ് ഉപയോഗിച്ചുള്ള ഡാറ്റാ വിശകലനത്തെ കുറിച്ചുള്ള പരിശീലനവും, 24,25 തീയതികളിലായി നടന്നു.

ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സ്വരുപ. ആർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ IQAC കോർഡിനേറ്റർ ഡോ.അനീഷ് കുമാർ. കെ, ജിംലി മാനുവൽ, ഗീത. സി എന്നിവർ സംസാരിച്ചു.

പരിശീലന പരിപാടിയിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ മുൻ ഡയറക്ടർ ഡോ റോയ് സി മാത്യു ക്ലാസുകൾ കൈകാര്യം ചെയ്തു. വിവിധ കോളേജുകളിൽ നിന്നായി നിരവധി ഗവേഷണവിദ്യാർത്ഥികളും അധ്യാപകരും ശില്പശാലയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273358/mgcollegeiritti)