---
title: "മാടത്തിയിൽ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും സമാപിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273395/iritty"
published_at: "2025-02-27T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c0796a53eba_IMG-20250227-WA0028.jpg"
keywords: []
---

# മാടത്തിയിൽ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും സമാപിച്ചു

> **Lead Summary:** **ഇരിട്ടി**: നീണ്ട 75 വർഷമായി അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി വരുന്ന മലയോര മേഖലയുടെ അഭിമാനമായ പായം പഞ്ചായത്തിലെ മാടത്തിയിൽ എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷവും 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക കെ.കെ ചിന്താമണി ടീച്ചർക്ക് നൽകുന്ന യാത്രയയപ്പ് സമ്മേളനവും അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു , ഗുരുവന്ദനവും, ഉപഹാര സമർപ്പണവും നടന്നു.

## Article Content

**ഇരിട്ടി**: നീണ്ട 75 വർഷമായി അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി വരുന്ന മലയോര മേഖലയുടെ അഭിമാനമായ പായം പഞ്ചായത്തിലെ മാടത്തിയിൽ എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷവും 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക കെ.കെ ചിന്താമണി ടീച്ചർക്ക് നൽകുന്ന യാത്രയയപ്പ് സമ്മേളനവും അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു , ഗുരുവന്ദനവും, ഉപഹാര സമർപ്പണവും നടന്നു.

പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യപിക കെ.കെ ചിന്താ മണി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയി കുര്യൻ സോവനീർ പ്രകാശനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ എൻറോവ്മെൻറ് വിതരണം ചെയ്തു, അവാർഡ് ഓഫ് എക്സലൻസിയും എൽഎസ്എസ് ജേതാക്കളെ അനുമോദിക്കലും ഇരിട്ടി ബി പി സി എം തുളസീധരൻ നിർവ്വഹിച്ചു.

സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള സ്വർണ മെഡൽ വിതരണം സ്കൂൾ മാനേജർ പിസി ചന്ദ്രമോഹനൻ നിർവഹിച്ചു. മികവ് ക്വിസ് ട്രോഫി വിതരണം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രമീള വി നിർവഹിച്ചു.

ശാസ്ത്ര പ്രതിഭകളെയും അൽമാഹിർ അറബിക് സ്കോളർഷിപ്പ് ജേതാക്കളെയും പായം പഞ്ചായത്ത് മെമ്പറും സ്വാഗത സംഘം ചെയർമാനുമായ പി സാജിത് അനുമോദിച്ചു.

ഇരിട്ടി ഉപജില്ല കലോത്സവ വിജയികളെ ഫിലിം ഡയറക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ ജിതിൻ എം സി അനുമോദിച്ചു

റിട്ട എച്ച് എംകെ രാമേന്ദ്രൻ മാസ്റ്റർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.പി.ടി എ പ്രസിഡണ്ട് കെ സജീഷ് സമ്മാന ദാനം നിർവ്വഹിച്ചു.ഉപജില്ലാ തലത്തിൽ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യമുന കെ യെ ഡാൻസ് അധ്യാപകരായ പി സി രവി , അഖിയ ലെനിൻ എന്നിവരെ അനുമോദിച്ചു.കെ മോഹനൻ,പി സി പോക്കർ ,സി സുരേഷ് ,എൻ വിഏലിക്കുട്ടി ടീച്ചർ , പി വി മറിയാമ്മ ടീച്ചർ,എം എം എൽസി ടീച്ചർ, റുബീന ടീച്ചർ, രൂപേഷ് സി , അധ്യാപകരായ രേഷ്ന പി.കെ , അമിത് ചന്ദ്ര, സ്കൂൾ ലീഡർ ധ്യാൻ വി ആനന്ദ് സംബന്ധിച്ചു. കെ കെ ചിന്താമണി ടീച്ചർ മറുപടി പ്രസംഗം നടത്തി കൺവീനർ ഷൗക്കത്തലി കെ സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ വിൻസി വർഗീസ് കൃതജ്ഞയും അറിയിച്ചു. പ്രീപ്രൈമറി & പ്രൈമറി വിദ്യാർത്ഥികളുടെയും, മാതൃസമിതിയുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വൈവിധ്യമാർന്ന കലാ സാഹിത്യ വിരുന്നും തുടർന്ന് കണ്ണൂർ ഡ്രീം വോയിസ് മ്യൂസിക് ബാൻഡ് ഗാനമേളയും മാജിക് ഷോയും അവതരിപ്പിച്ചു. പരിപാടികകളിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഭക്ഷണവിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273395/iritty)