---
title: "നാല് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും."
english_title: "Train coaches increasing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27340/train-coaches-increasing"
published_at: "2022-02-20T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211acef36646_images - 2022-02-20T082219.991.jpeg"
keywords: []
---

# നാല് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും.

> **Lead Summary:** തിരുവനന്തപുരം: അമൃത എക്‌സ്പ്രസുകളിലടക്കം നാല് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും.

## Article Content

തിരുവനന്തപുരം: അമൃത എക്‌സ്പ്രസുകളിലടക്കം നാല് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും.

തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് (16343), മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344 ) ട്രെയിനുകളില്‍ മൂന്ന് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ വീതമാണ് വര്‍ധിപ്പിക്കുന്നത്.

ഫെബ്രുവരി 25 മുതല്‍ മധുരയിലേക്കുള്ള സര്‍വിസുകളിലും ഫെബ്രുവരി 26 മുതല്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വിസുകളിലും കോച്ച്‌ വര്‍ധന പ്രാബല്യത്തില്‍വരും.

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മില്ലേനിയം വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് (12645 ), ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം സൂപ്പര്‍ഫാസ്റ്റ് (12646) എന്നിവയില്‍ ഓരോ ടു-ടയര്‍ എസി കോച്ചുകള്‍ വീതമാണ് കൂടുന്നത്.

ഫെബ്രുവരി 26 മുതല്‍ ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള സര്‍വിസുകളിലും മാര്‍ച്ച്‌ ഒന്നുമുതല്‍ എറണാകുളത്തേക്കുള്ള സര്‍വിസുകളിലും പുതിയ കോച്ചുകള്‍ നിലവില്‍വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27340/train-coaches-increasing)