---
title: "നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങുക: യുവകലാസാഹിതി ജില്ലാ കൺവെൻഷൻ"
english_title: "Yuvakalasahithi District Convention "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27341/yuvakalasahithi-district-convention"
published_at: "2022-02-20T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211ae5451d40_Picsart_22-02-20_08-29-53-975.jpg"
keywords: []
---

# നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങുക: യുവകലാസാഹിതി ജില്ലാ കൺവെൻഷൻ

> **Lead Summary:** കണ്ണൂർ: മഹാരഥന്മാർ പോരാടി നേടിയ നവോത്ഥാന പാരമ്പര്യം നഷ്ടപ്പെടുന്ന കാലത്ത് മാനവിക മൂല്യം കാത്തു സൂക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് യുവകലാസാഹിതി നിർവഹിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ പറഞ്ഞു. കണ്ണൂരിൽ യുവകലാസാഹിതി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് അഡ്വ പി അജയകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ഒ കെ മുരളീകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ടി പ്രകാശൻ പ്രവർത്തന റിപ്പോർട്ടും സി ഗിരീശൻ വരവ് ചെലവ് റിപ്പോർട്ടും അവതരിപ്പിച്ചു.വി ആയിഷ ടീച്ചർ,രാമകൃഷ്ണൻ കണ്ണോം,സിനിമ സംവിധായകൻ ചന്ദ്രൻ നരിക്കോട്,അഡ്വ വി എസ് ജയശ്രീ,ബീന ചെലേരി തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

കണ്ണൂർ: മഹാരഥന്മാർ പോരാടി നേടിയ നവോത്ഥാന പാരമ്പര്യം നഷ്ടപ്പെടുന്ന കാലത്ത് മാനവിക മൂല്യം കാത്തു സൂക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് യുവകലാസാഹിതി നിർവഹിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ പറഞ്ഞു. കണ്ണൂരിൽ യുവകലാസാഹിതി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് അഡ്വ പി അജയകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ഒ കെ മുരളീകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ടി പ്രകാശൻ പ്രവർത്തന റിപ്പോർട്ടും സി ഗിരീശൻ വരവ് ചെലവ് റിപ്പോർട്ടും അവതരിപ്പിച്ചു.വി ആയിഷ ടീച്ചർ,രാമകൃഷ്ണൻ കണ്ണോം,സിനിമ സംവിധായകൻ ചന്ദ്രൻ നരിക്കോട്,അഡ്വ വി എസ് ജയശ്രീ,ബീന ചെലേരി തുടങ്ങിയവർ സംബന്ധിച്ചു.

ഭാരവാഹികളായിഷിജിത്ത് വായന്നൂർ (സെക്രട്ടറി),കെ കെ കൃഷ്ണൻ,ബീന ചെലേരി,പ്രകാശൻ കടമ്പൂർ(ജോയിന്റ് സെക്രട്ടറിമാർ),ജിതേഷ് കണ്ണപുരം (പ്രസിഡന്റ്),രാമകൃഷ്ണൻ കണ്ണോം,അഡ്വ വി എസ് ജയശ്രീ,കെ വി പദ്മനാഭൻ(വൈസ് പ്രസിഡന്റുമാർ).സി ഗിരീശൻ(ട്രഷറർ).കെ ടി ബാബുരാജ്,ടി പ്രകാശൻ, വി കെ സുരേഷ് ബാബു, ഹരിദാസ്ചെറുകുന്ന്,പി അജയകുമാർ,പപ്പൻ കുഞ്ഞിമംഗലം(രക്ഷധികാരികൾ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27341/yuvakalasahithi-district-convention)