---
title: "ഗ്രാമീണ ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി എംബ്ലം പ്രകാശനം ചെയ്തു."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273436/iritty"
published_at: "2025-02-28T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c0ff67d9e4f_IMG-20250228-WA0002.jpg"
keywords: []
---

# ഗ്രാമീണ ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി എംബ്ലം പ്രകാശനം ചെയ്തു.

> **Lead Summary:** ഇരിട്ടി: ഒരു വർഷനീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്ലാറ്റിനം ജൂബിലി എംബ്ലം പ്രകാശനം ചെയ്തു.ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം കെ രമേഷ് കുമാറിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

## Article Content

ഇരിട്ടി: ഒരു വർഷനീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്ലാറ്റിനം ജൂബിലി എംബ്ലം പ്രകാശനം ചെയ്തു.ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം കെ രമേഷ് കുമാറിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അദ്ധ്യക്ഷത വഹിച്ചു. മത്സരത്തിലൂടെയാണ് എംബ്ലം തിരഞ്ഞെടുത്തത്. മട്ടന്നൂരിലെ കലാകാരൻ ഷാജി അക്ഷരയാണ് മത്സര വിജയി.

ജില്ലാ സെക്രട്ടറി പി.കെ വിജയൻ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി വി.സി അരവിന്ദാക്ഷൻ, ഗ്രന്ഥാലയം സെക്രട്ടറി എം പവിത്രൻ, എം ഷിബു, പി.കെ രഞ്ജിത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273436/iritty)