---
title: "ഗാന്ധിയൻ പ്രവർത്തകനുള്ള പുരസ്കാരം  കെ.വി.രാഘവൻ  മാസ്റ്റർക്ക്"
english_title: "Kvraghavanmaster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273531/kvraghavanmaster"
published_at: "2025-02-28T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1783217556_1000062476.jpg"
keywords: []
---

# ഗാന്ധിയൻ പ്രവർത്തകനുള്ള പുരസ്കാരം  കെ.വി.രാഘവൻ  മാസ്റ്റർക്ക്

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ലാ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെഇന്ത്യൻ ഭരണ ഘടനയുടെ ശിൽപ്പികളിൽ ഒരാളും ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റി സ്ഥാപക പ്രസിഡൻ്റുമായ പി.കുഞ്ഞിരാമൻ വക്കീലിൻ്റെ നാമധേയത്തിലുള്ള ഗാന്ധിയൻ പ്രവർത്തകനുള്ള പുരസ്കാരം തൃക്കരിപ്പൂർ തലിച്ചാലംസ്വദേശിയും റിട്ട. പയ്യന്നൂർഉപജില്ലാ ഓഫീസറുമായ കെ.വി.രാഘവൻ മാസ്റ്റർ ഏറ്റുവാങ്ങി.കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്നനാൽപത്തൊന്നാം വാർഷിക ചടങ്ങിൽതിരുവനന്തപുരംഗാന്ധി സ്മാരക നിധിചെയർമാൻഡോ.എൻ.രാധാകൃഷ്ണനാണ്പുരസ്കാരം നൽകിയത്.മലയാളികൾക്ക് ഏറെ പ്രിയങ്കരനായപ്രമുഖ പ്രഭാഷകനും സാഹിത്യകാരനുമായ മൺമറഞ്ഞസുകുമാർ അഴീക്കോട് ഉൾപ്പെടെയുള്ളവർക്ക്ഗാന്ധിയൻ പ്രവർത്തനത്തിനുള്ള അംഗീകാരമായി നൽകിയിരുന്ന പുരസ്കാരമാണ് തൃക്കരിപ്പൂരിലെ ഗാന്ധി മാർഗം പ്രവർത്തകനായ കെ.വി.രാഘവൻ മാസ്റ്റർക്ക് ലഭിച്ചത്.വെള്ളിയാഴ്ച രാവിലെകണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്നകണ്ണൂർ ജില്ലാ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെനാൽപത്തൊന്നാം സ്ഥാപക ദിനാഘോഷത്തിലാണ്പി.കുഞ്ഞിരാമൻ വക്കീൽ പുരസ്കാര സമർപ്പണം നടന്നത്.

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ലാ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെഇന്ത്യൻ ഭരണ ഘടനയുടെ ശിൽപ്പികളിൽ ഒരാളും ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റി സ്ഥാപക പ്രസിഡൻ്റുമായ പി.കുഞ്ഞിരാമൻ വക്കീലിൻ്റെ നാമധേയത്തിലുള്ള ഗാന്ധിയൻ പ്രവർത്തകനുള്ള പുരസ്കാരം തൃക്കരിപ്പൂർ തലിച്ചാലംസ്വദേശിയും റിട്ട. പയ്യന്നൂർഉപജില്ലാ ഓഫീസറുമായ കെ.വി.രാഘവൻ മാസ്റ്റർ ഏറ്റുവാങ്ങി.കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്നനാൽപത്തൊന്നാം വാർഷിക ചടങ്ങിൽതിരുവനന്തപുരംഗാന്ധി സ്മാരക നിധിചെയർമാൻഡോ.എൻ.രാധാകൃഷ്ണനാണ്പുരസ്കാരം നൽകിയത്.മലയാളികൾക്ക് ഏറെ പ്രിയങ്കരനായപ്രമുഖ പ്രഭാഷകനും സാഹിത്യകാരനുമായ മൺമറഞ്ഞസുകുമാർ അഴീക്കോട് ഉൾപ്പെടെയുള്ളവർക്ക്ഗാന്ധിയൻ പ്രവർത്തനത്തിനുള്ള അംഗീകാരമായി നൽകിയിരുന്ന പുരസ്കാരമാണ് തൃക്കരിപ്പൂരിലെ ഗാന്ധി മാർഗം പ്രവർത്തകനായ കെ.വി.രാഘവൻ മാസ്റ്റർക്ക് ലഭിച്ചത്.വെള്ളിയാഴ്ച രാവിലെകണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്നകണ്ണൂർ ജില്ലാ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെനാൽപത്തൊന്നാം സ്ഥാപക ദിനാഘോഷത്തിലാണ്പി.കുഞ്ഞിരാമൻ വക്കീൽ പുരസ്കാര സമർപ്പണം നടന്നത്.

പ്രമുഖ ഗാന്ധിയനുംതിരുവനന്തപുരംഗാന്ധി സ്മാരക നിധി ചെയർമാനുമായഡോ.എൻ.രാധാകൃഷ്ണൻ പുരസ്കാരംസമർപ്പിച്ചു. ചടങ്ങിൽകണ്ണൂർ മഹാത്മാ മന്ദിരം പ്രസിഡൻ്റ് ഇ.വി.ജി.നമ്പ്യാർ അധ്യക്ഷത വഹിച്ചു.ജോയിൻ്റ് സെക്രട്ടറി എം.വി.മുഹമ്മദ് റഷീദ് ആദരപത്ര വായന നടത്തി.

മഹാത്മാ മന്ദിരം സെക്രട്ടറി സി.സുനിൽകുമാർ, ട്രഷറർ ഡോ.വാരിജ് രാജീവ്, രമ ജി.നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. ഗാന്ധിയൻ സ്ഥാപനങ്ങളുടെ ഭാവി എന്ന വിഷയത്തിൽ സണ്ണി പൈകട പ്രഭാഷണം നടത്തി. മഹാത്മാ മന്ദിരം ഭരണസമിതി അംഗമായ പി.വൽസരാജൻ അനുസ്മരണം അഡ്വ.ടി.വി.നാരായണൻനടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273531/kvraghavanmaster)